ക്ഷേത്ര ദർശനത്തിനു പോകവെ വയോധിക ലോറി തട്ടി മരിച്ചു

തലശ്ശേരി: ക്ഷേത്ര ദർശനത്തിനു പോകവെ വയോധിക ലോറി തട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം. തലായി പുതിയ പുരയിൽ രോഹിണി (72) ആണ് മരണപ്പെട്ടത്. തലായി ബാലഗോപാല ക്ഷേത്ര ദർശനത്തിനായി തലായ് ചക്വത്ത് മുക്കിലെ വീട്ടിൽ നിന്നും നടന്നു പോകയായിരുന്നു അപകടം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്ടെയിനർ ലോറിയുടെ സൈഡ് ഗ്ലാസ് തലയ്ക്കിടിക്കുകയായിരുന്നു. നിറയെ ചെരിപ്പു കയറ്റി വരുകയായിരുന്നു ലോറി. അപകടം നടന്ന ഉടനെ നാട്ടുകാരും വീട്ടുകാരും ചോർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയതിനു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് പരേതനായ കെ രാജൻ. മക്കൾ: ഷീജ, ബബിത, അനിൽ കുമാർ. മരുമക്കൾ: പുഷ്കരൻ, ഷൈമ, രാധിക, പരേതനായ രാജീവൻ. സഹോദരങ്ങൾ: ഗോമതി, നളിനി, ശോഭ, ഉഷ, ഷീബ, ഷൈലജ. പരേതരായ ബാലൻ, വസന്ത, ബാബു.






