“ഫുട്ബോളാണ് ലഹരി, കളിക്കളമാണ് ആവേശം” ഷറഫിയ ഏരിയ ജിദ്ദ നവോദയ സോക്കർ ഫിക്സ്ച്ചർ പ്രകാശനം ചെയ്ത

ജിദ്ദ: നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റായ “സോക്കർ ഫെസ്റ്റ്” ന്റെ ഫിക്സ്ച്ചർ പ്രകാശനം ഷറഫിയ ക്വാളിറ്റി ഹോട്ടലിൽ വിപുലമായ പരിപാടികളോടെ നടന്നു. “ഫുട്ബോളാണ് ലഹരി, കളിക്കളമാണ് ആവേശം” എന്ന മുദ്രാവാക്യവുമായി മെയ് 2 മുതൽ 23 വരെ (നാല് വെള്ളിയാഴ്ചകളിൽ) ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് അരങ്ങേറുക. 8 പ്രമുഖ സീനിയർ ടീമുകളും 8 വെറ്ററൻസ് ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഫിക്സ്ച്ചർ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറർ സി എം അബ്ദുറഹ്മാൻ, ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം, മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ, സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, ജെ എഫ് എഫ് പ്രതിനിധി നിഷാദ് വയനാട്, വാഹീദ് സമൻ, റയാൻ കാഫ് ലോജിസ്റ്റിക്സ്, മുസ്തഫ വിജയ് മസാല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബിനു മുണ്ടക്കയം ടൂർണമെന്റ് വിശദാംശങ്ങളും, ടെക്നിക്കൽ കമ്മിറ്റി അംഗം അഷ്ഫർ ബൈ ലോ അവതരണവും നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇസ്ഹാഖ് പരപ്പനങ്ങാടി ഫിക്സ്ച്ചർ നറുക്കെടുപ്പ് നിയന്ത്രിച്ചു.
വെറ്ററൻസ് ടൂർണമെന്റ് – ആദ്യ റൗണ്ട് മത്സരങ്ങൾ:
* ഫ്രൈഡേ ഫ്രീക് ജിദ്ദ vs സോക്കർ എഫ്സി
* വിജയ് മസാല ബി എഫ് സി vs ഏഷ്യൻ ടൈംസ് ജിദ്ദ എഫ് സി
* ഹിലാൽ എഫ് സി vs ജെ എസ് സി ഷീറ സീനിയർസ്
* ചാമ്സ് എഫ് സി vs സമാ യുണൈറ്റഡ്
സീനിയർ ടൂർണമെന്റ് – ആദ്യ റൗണ്ട് മത്സരങ്ങൾ:
* സമാ യുണൈറ്റഡ് vs അറബ് ഡ്രീംസ്
* സംസം റെസ്റ്റോറന്റ് vs അൽ അംരി ഗ്രൂപ്പ്
* റീം എഫ് സി vs ബ്ലാക്‌ഹാക് എഫ് സി
* അബീർ എക്സ്പ്രെസ് vs യെല്ലോ ആർമി
നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് നടക്കുക. സീനിയർ ടൂർണമെന്റിലെ വിജയികൾക്ക് KAF ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും, റണ്ണേഴ്സ് അപ്പിന് വിജയ് മസാല സ്പോൺസർ ചെയ്യുന്ന ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.
ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി അധ്യക്ഷത വഹിച്ചു. അനസ് കൂരാട് നന്ദി പ്രകാശിപ്പിച്ചു.






