ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണ്ണൂർ ജില്ലാ സമ്മേളനം

തലശ്ശേരി : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണ്ണൂർ ജില്ലാ സമ്മേളനം ഡോ അരവിന്ദൻ നഗറിൽ പോൾ വ്യൂ ഹാളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രക്‌നകുമാരി ഉത്ഘടനം ചെയ്തു. ആധുനിക കാലഘട്ടത്തിലും ആയുർവേദ ചികിത്സയുടെ പ്രാധാന്യം പൊതുജനാരോഗ്യ രംഗത്ത് വർദ്ധിച്ചു വരുന്നതായും, കോവിഡ്കാലത്തു രോഗപ്രതിരോധവും, കോവിഡ് രോഗത്തിന്റെ കോബ്ലിക്കേഷൻസ് ഒഴിവാക്കുന്നതിനും ആയുർവേദ ചികിത്സകൊണ്ട് സാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വ്യാജ ചികിത്സ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിനു നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
2025-26 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ നാട്ടുവൈദ്യവും, പാരമ്പര്യ വൈദ്യം സംരക്ഷണത്തിനായി കമ്മീഷൻ രൂപീകരിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളിൽ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. കേരളത്തിലെ നാട്ടു വൈദ്യമെന്നത് ആയുർവേദമാണെന്ന് വിവിധ വിധി കളിലൂടെ സുപ്രിം കോടതി ഉൾപ്പെടെ പല തവണ വ്യക്തമാക്കിയതാണ്. വ്യവസ്ഥാപിതമായ ആയുർവേദ പഠനം സംസ്ഥാനത്തു ആരംഭിച്ചിട്ട് 125 ൽ അധികം വർഷങ്ങളായി. പ്രശസ്ത വൈദ്യ കുടുംബങ്ങൾ എല്ലാം തന്നെ അവരുടെ പുതിയ തലമുറയെ ആയുർവേദകോളേജുകളിൽ പഠിപ്പിച്ചിട്ട് ആയുർവേദ ഡോക്ടർമാർ ആക്കിയിട്ടുമുണ്ട്. അത് തുടരുന്നുമുണ്ട്. വ്യാജ ചികിത്സകരെ സൃഷ്ടിക്കുന്ന ബജറ്റ് നിർദേശത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു..
ജില്ലാ പ്രസിഡന്റ് ഡോ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ സി അജിത് കുമാർ മുഖ്യ പ്രഭാഷണവും, സംസ്ഥാന സെക്രട്ടറി ഡോ. സിരി സൂരജ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും, സോൺ സെക്രട്ടറി യു.പി ബിനോയ് സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഡോ. അനൂപ് ഭാസ്കർ ജില്ല റിപ്പോർട്ടും, ഡോ ലയ ബേബി വനിതാ കമ്മിറ്റി റിപ്പോർട്ടും, ജില്ലാ ട്രഷറർ ഡോ. സനൂപ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡന്റ് :ഡോ. എ രാമചന്ദ്രൻ. സെക്രട്ടറി:ഡോ. അനൂപ് ഭാസ്കർ, ട്രഷറര്‍. ഡോ. ടി വി ശ്രീജിത്ത്, വനിതാ കമ്മിറ്റി ചെയർപേഴ്സൺ. ഡോ. ആർ ബിന്ദു, വനിത കമ്മിറ്റി കൺവീനർ ഡോ. എ എം അനുപമ.






