മത സൗഹാർദത്തിൻ്റെ മാതൃകയായി മണ്ണയാട്

തലശ്ശേരി : മതമൈത്രിയും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കുകയാണ് മണ്ണയാട് ദേശക്കാർ. കൊടുവള്ളി ശ്രീ ചിറക്കക്കാവ് ഭഗവതി ക്ഷേത്ര തിറ മഹോൽത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന അടിയറ ഘോഷയാത്രയിൽ
തമ്പുരാട്ടിയുടെ എഴുന്നള്ളത്തിന് പങ്കെടുക്കുന്നവർക്ക് മധുര പലഹാരങ്ങളും ശീതള പാനീയവും വിതരണം ചെയ്ത് മണ്ണയാട് മഹൽജമാ അത്ത് കമ്മിറ്റി. വർഷങ്ങളായി തുടർന്നു വരികയാണ് ഈ സൗഹാർദ്ദം. നബിദിന റാലിയിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സൗഹാർദ്ദ പരമായ സ്വീകരണങ്ങൾ നൽകി വരുന്നുണ്ട്.
മസ്ജിദ് കമ്മിറ്റി സെക്രട്ടറി ടിവി ഫിറോസ്, ഖത്തീബ് മുഹ്സിൻ ബാഖവി, ജുനൈദ് ഹുമൈദി, കമ്മിറ്റി ഭാരവാഹികളായ പി. നൗഷാദ്, എം. റസാഖ്, എൻ. അഷറഫ്, മുഹമ്മദ് അലി, ടി. കെ കാസിം, ഷെമീർ അസീസ് സുലൈമാൻ, റഷീദ് എന്നിവർ നേതൃത്വം നൽകി.






