മലപ്പുറം തെന്നല സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജിദ്ദ: മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി നെച്ചിയിൽ മുഹമ്മദ്ശാഫി (38) ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദയിലെ ഹയ്യ സഫയിലായിരുന്നു താമസിച്ചുവന്നിരുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ജിദ്ദയിലെ ഹിന്താവിയ്യയിൽ ഒരു പൂ കടയിലും, ജ്യൂസ് വേൾഡ്-ലും ജോലിചെയ്തിരുന്നു.
പിതാവ്: ഹംസ നെച്ചിയിൽ. മാതാവ്: സക്കീന. ഭാര്യ: താജുന്നിസ്സ. മക്കൾ: മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ
മൃതദേഹം മറവ് ചെയ്യുന്നതിനാവശ്യമായ സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിഭാഗം രംഗത്തുണ്ട്.






