സീസൺ കപ്പ്‌ 2025 സീസൺ 1 ട്രോഫി പ്രകാശനം നടന്നു

അസീർ: അസീർ തിരുവനന്തപുരം കൂട്ടായ്മ വിന്റർ സീസൺ കപ്പ്‌ 2025 സീസൺ 1 ന്റെ ട്രോഫി പ്രകാശനം നടന്നു. ഏപ്രിൽ 11, 18 തിയതികളിൽ ഖമീസിലെ റേഞ്ചർസ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. കൂട്ടായ്മയുടെ ഭാരവാഹികളായ  അൻസാരി റഫീഖ്, നസീം അബുതാഹിർ, ബിജു വേളി എന്നിവരുടെ നേതൃത്വത്തിൽ അഡ്വസറി അംഗം പ്രൊഫസർ. അബ്ദുൽ ഖാദർ കിംഗ്ഖാലിദ് യൂണിവേഴ്സിറ്റി ട്രോഫി പ്രകാശനം ചെയ്തു. കമീസിലെ എട്ട് ടീമിനെ പങ്കെടിപ്പിച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. സൂപ്പർ ഫ്രണ്ട്, റോയൽ റൈഡർസ്, ഐ സി സി, കെ സി സി, റെയിഞ്ചർസ്ബ്ലാസ്റ്റേഴ്‌സ്,സ്മാർട്ട്‌ ക്രിക്കറ്റ്‌ക്ലബ്‌, അൽമാനിചലഞ്ചർസ്, ടീംറേഞ്ചർസ്  എന്നീ ടീം പ്രധിനിധികളെ സംഘടകർ പരിചയപ്പെടുത്തി.

മറ്റു ഭാരവാഹികളായ, ഷാഫി അബ്ദുൽ മജീദ്‌, താരിഷ്, ഷഫീക്, അരവിന്ദ്, ബാദുഷ,നിയാസ്ഖാൻ, ഷാജഹാൻ, നിയാസ്, സിയാദ്, ജുനൈദ്,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസിഡന്റ് അൻസാരി റഫീഖ് സ്വഗതവും സെക്രട്ടറി നസീം അബുതാഹിർ നന്ദിയും പറഞ്ഞു.