മയക്ക് മരുന്ന് ഉപയോഗവും വില്പ്പനവും; നിയമം ശക്തമാക്കണമെന്നു ഇന്ത്യൻ ലോയേർസ് ഫോറം

ജിദ്ദ : കേരളത്തിൽ വർദ്ദിച്ച് വരുന്ന മയക്ക് മരുന്ന് ഉപയോഗവും വിപണവും പഴുതടച്ചു നിയമം കർഷനമാക്കണമെന്ന് ജിദ്ദ ഇന്ത്യൻ ലോയേർസ് ഫോറം സംയുകതമായി ആവശ്യപ്പെട്ടു. വിപണനത്തെ ഉപയോഗമായി കുറച്ചു കാണിച്ചു ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസുകാരുമായി ഒത്ത് കളിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നീക്കം ഉണ്ടാവണമെന്ന് ഇന്ത്യൻ ലോയേർസ് ഫോറം ആവശ്യപ്പെട്ടു.
ആധുനിക കാലഘട്ടത്തിൽ ജുവൈ നൽ ജസ്റ്റിസ് ആക്റ്റ് പരിഷ്കരിച്ച് 8 വയസ്സിലേക്ക് ചുരുക്കി അതിനു മുകളിൽ ഉള്ളവർ മേജർ ആയതായി കണക്കാക്കി ശക്തമായ ശിക്ഷ നടപ്പാക്കുകയും കാലഹരണപ്പെട്ട എൻ ഡി പി എസ് ആക്റ്റ് ശക്തമായ വകുപ്പുകള് കൂട്ടി ചേർത്ത് പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില് ഇന്ത്യൻ ലോയേർസ് ഫോറം പ്രസിഡന്റ് അഡ്വ :ഷംസുദ്ദീൻ ഓലശ്ശേരി അധ്യക്ഷം വഹിച്ചു. അഡ്വ. അഷറഫ് , അഡ്വ. ഫിറോസ് , അഡ്വ. വിൻസൺ എന്നിവർ സംസാരിച്ചു. അഡ്വ .സുമേഷ് സ്വാഗതവും,അഡ്വ ബഷീര് നന്ദിയും പറഞ്ഞു.






