ലഹരി ഉപയോഗത്തെ പാടെ നിഷ്ക്കാസനം ചെയ്യാൻ പ്രവാസി കൂട്ടായ്മകളുടെ പ്രതിഷേധവും അനിവാര്യം: പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

ഫോട്ടോ:  കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ലഹരി വരുത്തുന്ന വിപത്തിനെ സംമ്പന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുന്നു .

ജിദ്ദ: സ്ക്കൂൾ തലം തൊട്ട് സർവ്വകലാശാലകൾ വരെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും യുവാക്കളടക്കമുള്ളവരെയും   നാശത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ കീഴടക്കിയ മഹാവിപത്തായ ലഹരി ഉപയോഗത്തെ പാടെ നിഷ്ക്കാസനം ചെയ്യാൻ പ്രവാസി കൂട്ടായ്മകളുടെ പ്രതിഷേധ ധ്വാനി അനിവാര്യമായ സാഹചര്യത്തിലാണ് നിലമ്പൂർമണ്ഡലത്തിലെ പ്രമാസി കൂട്ടായ്മകളുടെ മുഖ്യ സംഘടനയായ നിയോ നിലമ്പൂർ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രതിഷേധവും പ്രതിജ്ജയുമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ജിദ്ദഫൈസലിയ്യ ലുലു സോക്കർ സ്റ്റേഡിയത്തിൽ നിയോ നിലമ്പൂർ സംഘടിപ്പിച്ച മെഗാ ഇഫ്ത്താർ സംഗമത്തിൽ ലഹരി ക്കെതിരെയുള്ള പ്രതിഷേധ പ്രതിജ്ജയുടെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ബഷീറലി തങ്ങൾ. നിയോ പ്രസിഡണ്ട് സുബൈർ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ലഹരി വരുത്തുന്ന വിപത്തിനെ സംമ്പന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര , ഒ.ഐ.സി.സി റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇസ്ഹാഖ് (നാണി മാസ്റ്റർ), ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി അബുട്ടി പള്ളത്ത്, മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംങ് ജനറൽ സെക്രട്ടറി സുഹൈലാജെനീഷ്, നിലമ്പൂർ മണ്ഡലം കെ എം.സി.സി ജനറൽ സെക്രട്ടറി ഫസലു മൂത്തേടം, നിലമ്പൂർ മണ്ഡലം കെ.എം.സി.സി ട്രഷറർ മനാഫ്, സൗദി പൗരൻ ഉസ്മാൻ അൽ ഗാംദി, റഫീഖ് ഫൈസി, നിയോ രക്ഷാധികാരി നജീബ് കളപ്പാടൻ, നിലമ്പൂർമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വരിക്കോടൻ, നിലമ്പൂർമുനിസിപ്പൽ സ്വാൻ പ്രസിഡണ്ട് ഫൈഫു വാഴയിൽ, സെക്രട്ടറി ഹംസ ചന്തക്കുന്ന്, കെ.പി.ഉമ്മർ(ഒ.ഐ.സി.സി) എന്നിവർ പ്രസംഗിച്ചു,

വി.പി. റിയാസ്, റാഫി, സൽമാൻ, ഫിറോസ് (വഴിക്കടവ്) അബ്ദുൽ കരീം പനോലൻ, ശിഹാബ് പൊറ്റമ്മൽ, അസ്ക്കർ (അമരംമ്പലം) ജാബിർ ചങ്കരത്ത്, ഉമ്മർ, കെ.പി. സലാം ചെമ്മല, റഷീദ്, മുനീർ ബാബു (ചുങ്കത്തറ) ജലീൽ, ഫൈസൽ (മൂത്തേടം) സലീം മുണ്ടേരി (പോത്ത് കല്ല്) അമീൻ ഇസ്ലാഹി, ഷബീർ കല്ലായി (നിലമ്പൂർ ) ഷാഹിദ്, ഷെമിൽ ( എടക്കര )എന്നിവർ ഇഫ്ത്താർ സംഗമം നിയന്ത്രിച്ചു.

വനിതകൾക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഇഫ്താർ വേദിക്ക് ഷഹ് ല ജാസ്മിൻ,  സുനൈനസുബൈർ, മാജിദ സലാം, ജംഷീന ശിഹാബ്, ഷാനിബ, എന്നിവർ നേതൃത്വംനൽകി.

പി.സി.എ. റഹ്മാൻ (ഇണ്ണി ) ലഹരി വിരുദ്ധ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. നിയോ സെക്രട്ടറി അനസ് നിലമ്പൂർ സ്വാഗതവും, ട്രഷറർ മുർഷി കരുളായി നന്ദിയും പറഞ്ഞു.