ജിദ്ദ ചീക്കോട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു


ജിദ്ദ: ജിദ്ദയിലെ ഖാലിദ് വലീദ് പാർക്കിൽ വച്ച് സംഘടിപ്പിച്ച ഇഫ്താറിൽ ജിദ്ദയിലെ ചീക്കോട് പഞ്ചായത്തിലെ പ്രവാസികൾ പങ്കെടുത്തു.
സംഗമം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മലപ്പുറം ജില്ല കെഎംസിസി പ്രസിഡണ്ട് ഇസ്മായിൽ മുണ്ടുപറമ്പ്, ജന: സെക്രട്ടറി നാണി മാസ്റ്റർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് മുസ്ലിയാരങ്ങാടി, കൊണ്ടോട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് നൗഷാദ് വാഴയൂർ, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, മണ്ഡലം ഭാരവാഹികളായ കെ പി അബ്ദുറഹ്മാൻ ഹാജി, ഷറഫു വാഴക്കാട്, കബീർ നീറാട്, യാസർ അറഫാത്ത്, സുബൈർ പുളിക്കൽ, ലത്തീഫ് വാഴയൂർ, ഫിറോസ് പരതക്കാട്, സിസി റസാക്ക് വെട്ടത്തൂർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ലത്തീഫ് പൊന്നാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് മൊയ്തീൻകുട്ടി മുണ്ടക്കൽ സ്വാഗതവും കെ സി കുഞ്ഞാൻ നന്ദിയും പറഞ്ഞു.
കെ വി നാസർ വെട്ടുപാറ, സലാം അടൂരപ്പറമ്പ്, ഖാദർ ചീക്കോട്, ഷൗക്കത്ത് തീണ്ടാപ്പാറ, റാഷിദ് കൊളംബലം, യാസർ പറപ്പൂർ, ഹനഫി തിണ്ടപ്പാറ, റാഷിദ് വാവൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.






