പത്തനംതിട്ട ജില്ലാ സംഗമം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം കുടുംബാംഗങ്ങളും, ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും, മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ഇഫ്താർ വിരുന്ന്  സീസൺ റസ്‌റ്റാറന്റില്‍ സംഘടിപ്പിച്ചു.

റമദാൻ നോമ്പ് എന്നാൽ പ്രഭാതം മുതൽ പ്രദോഷം വരെ ജലപാനമില്ലാതെ കഴിയുക എന്നതിനെക്കാളുപരി അതൊരു ആത്മസമർപ്പണം കൂടിയാണെന്നും, സ്നേഹവും, സൗഹാർദ്ദവും, സാഹോദര്യവും, സാംസ്‌കാരിക മൂല്യങ്ങളും ഒത്തു ചേർന്ന മാനവ സന്ദേശം നൽകുവാൻ ഇതുപോലെയുള്ള കൂട്ടായ്മയകൾ കൊണ്ട് എല്ലാവര്ക്കും കഴിയണമെന്ന് മുഖ്യ സന്ദേശം നൽകിയ ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ തന്റെ റമദാൻ സന്ദേശത്തിൽ പറഞ്ഞു.

പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി നൗഷാദ് ഇസ്മായിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ആക്ടിവിറ്റി മാത്യു തോമസ് നന്ദിയും പറഞ്ഞു. ജോസഫ് വർഗീസ്, അയൂബ് ഖാൻ പന്തളം, ജയൻ നായർ  എൻ. ഐ. ജോസഫ്, അലി റാവുത്തർ,  വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ,  നവാസ് റാവുത്തർ, മാത്യു തോമസ്, അജിത് നായർ  ദിലീഫ് ഇസ്മായിൽ, രഞ്ജിത് മോഹൻ, എബി ചെറിയാൻ, അനിൽ ജോൺ, അബ്ദുൽ മുനീർ, സജി ജോർജ്, മനു പ്രസാദ്  തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.