മലപ്പുറം ജില്ല കെ എം സി സി ഇഫ്താർ സംഗമവും ആദരവും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ എലഗൻസ് പാർക്കിൽ സംഘടിപ്പിക്കപ്പെട്ട ഇഫ്താർ സംഗമത്തിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. ചടങ്ങിൽ വേൾഡ് കെ എം സി സി പ്രഥമ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കെ പി മുഹമ്മദ് കുട്ടിയെ ഗൗണും തലപ്പാവും അണിയിച്ച് ആദരിച്ചു.

പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷനായിരുന്നു. കെ എം സി സി നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ ആര്യാടൻ ഷൗക്കത്ത് മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിച്ചു.

അബൂബക്കർ അരിമ്പ്ര, ടി എം എ റഹൂഫ് സംസാരിച്ചു. കെ പി മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും എസ്  ഐ സി  സൗദി ദേശീയ കമ്മറ്റി പ്രസിഡൻറ് സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകി.
ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സുരക്ഷാ ആനുകൂല്യ വിതരണവും ചെയ്തു. അഷ്റഫ് മുല്ലപ്പള്ളി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി വി മുഹമ്മദ് അരീക്കോട് പുസ്തക കവർചിത്രം കെപി മുഹമ്മദ്‌ കുട്ടി മുജീബ് റീഗൽ ന് നൽകി പ്രകാശനം ചെയ്തു.എസ്.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് അസിസ് പഞ്ചിളി, നാസർ വെളിയങ്കോട്, വി പി മുസ്തഫ, അബ്ദുറഹ്മാൻ വി പി,നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, അഷ്റഫ് താഴേക്കോട്, സി കെ റസാഖ് മാസ്റ്റർ, എ കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്,ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പാലം, ഷൗക്കത്ത്, അഷറഫ് ഇ സി, അബൂട്ടി പള്ളത്ത്, മജീദ് കള്ളിയിൽ, അബു കട്ടുപ്പാറ, സലീം മമ്പാട്, അലി പാങ്ങാട്ട്, മുഹമ്മട് പെരുമ്പിലായി,മുസ്തഫ കോഴിശ്ശേരി,ജാഫർ അത്താണിക്കൽ, യാസിദ് തിരൂർ, നൗഫൽ ഉള്ളാടൻ, ഉനൈസ് വെന്നിയൂർ, ചെറി മഞ്ചേരി ,ഇണ്ണുാക്ക, മജീദ് കോട്ടീരി ,സീതി കൊളക്കാടൻ, അബ്ബാസ് വേങ്ങൂർ, ഹംദാൻ ബാബു, മെഹബൂബ് സി വി, യൂനുസ്, സമദ് മൂർക്കനാട്, ഷാജഹാൻ, സാബിർ പാണക്കാട്, റഷീദ്, മൂസ പട്ടത്ത്, നാസർ വേങ്ങര, ജാഫർ വെന്നിയൂർ, ഷമീം, നൗഷാദ് എം കെ, മുസ്തഫ തിരൂർ, ഫത്തഹ് താനൂർ, കബീർ, സുൽഫീക്കർ ,മൊയ്തീൻ കുട്ടി, റസീന, സുഹൈല തേറമ്പത്ത്, ശഫീദ ടീച്ചർ നേതൃത്വം നൽകി