ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ഇഫ്‌താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

ജിദ്ദ: തിരുവിതാംകൂർ അസ്സോസ്സിയേഷൻ്റെ (ജെടിഎ) ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളേയും സാമൂഹ്യ സാംസ്കാരിക സംഘടനാ നേതൃത്വങ്ങളേയും പങ്കെടുപ്പിച്ച് വിപുലമായ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. തിരുവിതാംകൂർ വിഭവങ്ങളുൾപ്പടെയുള്ള ഭക്ഷ്യ വിഭവങ്ങളും കഴിഞ്ഞ കാല നോമ്പനുഭവങ്ങൾ ഓർത്തെടുക്കലും ജെടിഎ ഇഫ്‌താർ സംഗമത്തെ ഹൃദ്യമാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മസൂദ് തിരുവനന്തപുരം ‘റമദാൻ ചൈതന്യവും സാഹോദര്യവും’ സന്ദേശം നൽകി. ജെടിഎ രക്ഷാധികാരി ദിലീപ് താമരക്കുളം, പ്രസിഡണ്ട് അലി തേക്കുതോട്, ജന. സെക്രട്ടറി അനിൽ വിദ്യാധരൻ, ട്രഷറർ നൗഷാദ് പൻമന, റഷീദ് ഓയൂർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ഷാനവാസ് കോന്നി, അയ്യൂബ് ഖാൻ പന്തളം, സിയാദ് പടുതോട്, രജികുമാർ, മുജീബ് കന്യാകുമാരി, ഷെഫിൻ കടക്കൽ, സജിന ഷെഫിൻ, മാഹീൻ എ ഖാദർ കുളച്ചൽ ആഷിർ കൊല്ലം, സിറാജ് മൊഹിയുദ്ധീൻ, ശിഹാബ് താമരക്കുളം, വിൻസെൻ്റ്, രാം കുമാർ, വിജേഷ് ചന്ദ്രു , രജ്ഞിത്ത്, മാജാ സാഹിബ്, ടെൻസൺ, ജ്യോതി ബാബുകുമാർ, ഖദീജാ ബീഗം, ജിന്നി ജോർജ്ജ്, ലിസ്സി വർഗ്ഗീസ്, സിമി സുകുമാരൻ, സൈനാ അലി, സിത്താര നൗഷാദ്, ഷാനി മാജ, രമ്യ ടീച്ചർ, ഷാഹിന ആഷിർ എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നിൽ പങ്കെടുത്ത എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും ജെടിഎ നേതൃത്വം അറിയിച്ചു.






