പുതു തലമുറ ലഹരിക്കടിമപ്പെടുന്നതിൽ രക്ഷിതാക്കൾ ജാഗ്രതയുള്ളവരാകണം: ഹുസ്സൈൻ ബാഖവി

ജിദ്ദ: ജിദ്ദയിൽ ഐഡിസിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ ഇഫ്‌താറിൽ സംബന്ധിച്ചു. ഐഡിസി അമീർ ഹുസ്സൈൻ ബാഖവി പൊന്നാട് റമദാൻ സന്ദേശം നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പുതു തലമുറ ലഹരി ഉൾപ്പെടെയുള്ള തിന്മകൾക്ക് അടിമപ്പെടുന്നതിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാംസ്കാരിക ബോധവൽക്കരണം സജീവവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്യാസ് കണ്ണമംഗലം സ്വാഗതവും മുഹമ്മദലി ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.