മക്കാ സമൂഹത്തിനു ഇഫ്താർ വിരുന്നൊരുക്കി മക്ക ഒ.ഐ.സി.സി

https://youtu.be/fkZdfe4ZCPU

മക്ക: മക്കയിലെ മലയാളി സമൂഹത്തെ ചേർത്തുപിടിച്ചു സ്നേഹസന്ദേശം വിളമ്പി മക്ക ഒ.ഐ.സി.സിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മക്കയിലെ വിവിധ മേഖലയിലുള്ള സ്വദേശികളും മലയാളികളടക്കമുള്ള വിദേശികളും കുടുംബങ്ങളും അടക്കം ആയിരത്തി അഞ്ഞൂറോളം പേരാണ് മെഗാ ഇഫ്താറിൽ പങ്കെടുത്തത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

നാടുവിട്ട് പ്രവാസലോകത്തെത്തിയവരുടെ വിട്ടൊഴിയാത്ത ജോലിത്തിരക്കിനിടയിൽ ഇഫ്‌താർ സംഗമം പരസ്പര ബന്ധങ്ങളുടെ ഇഴകളുടെ  കുട്ടിച്ചേർക്കലിന്റെ വേദികൂടിയായിരുന്നു ഇഫ്‌താർ സംഗമം. മക്കയിലെ  ഒ.ഐ.സി.സിയുടെ സംഘാടന മികവിന്റെ ഉത്തമ ഉദാഹരണം കൂടിയായി കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ സംഗമം. ഇഫ്താറിൽ പങ്കെടുത്ത മുഴുവൻ കുടുംബത്തിനും അൽ വഫ ഹൈപ്പർമാർക്കറ്റ് ഗിഫ്റ്റും കുട്ടികൾക്ക് കളിക്കാനുള്ള സമ്മാനങ്ങളും നൽകി.

ഇഫ്‌താർ കമ്മിറ്റി അംഗങ്ങളായ റഷീദ് ബിൻ സാഗർ(ചെയർമാൻ), മനാഫ് ചടയമംഗലം(ചീഫ് കോർഡിനേറ്റർ), യാസർ(കൺവീനർ), ഹബീബ് കോഴിക്കോട്(ഫുഡ് കമ്മറ്റി ചെയർമാൻ), സുഹൈൽ (ട്രഷറർ), വനിതാ പ്രതിനിധികളായ ലെസ്നാ നിയാസ്, അജാഷ അലിയാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.