ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി ഇഫ്താർ മീറ്റും വാർഷിക കൗൺസിൽ യോഗവും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ മീറ്റും വാർഷിക കൗൺസിൽ യോഗവും വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡണ്ട് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, മലപ്പുറം ജില്ല കെഎംസിസി പ്രസിഡണ്ട് ഇസ്മായിൽ മുണ്ടുപറമ്പ്, ജിദ്ദ സെട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, സീതി കൊളക്കാടൻ, പി.കെ സുഹൈൽ,ശരീഫ് തെന്നല, അബ്ദുറഹൂഫ് തിരൂരങ്ങാടി. സുഹൈൽ എംസി, ഷംസീർ ചെട്ടിപ്പടി, ഷൗക്കത്ത് പെരുമണ്ണ, സുഹൈൽ തെന്നല, ഉമറലി, മുജീബ് എടരിക്കോട് എന്നിവർ പ്രസംഗിച്ചു. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി. റാഫി തെന്നല സ്വാഗതവും നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദ തിരുരങ്ങാടി മണ്ഡലം കെ എം സിസി ഇഫ്ത്താർ സംഗമം വേൾഡ് കെഎംസിസി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു