നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ബഹുജന പങ്കാളിത്വം കൊണ്ടും, സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ആയിരത്തോളം ബഹുജനങ്ങൾ പങ്കെടുത്ത സംഗമം എലഗന്റ് പാർക്കിലാണ് സംഘടിപ്പിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഏരിയ കമ്മറ്റി രക്ഷാധികാരി അനസ് ബാവ, ഏരിയ കമ്മറ്റി സെക്രട്ടറി മുനീർ പാണ്ടിക്കാട്, ഏരിയ കമ്മറ്റി പ്രസിഡന്റ് ജിജോ അങ്കമാലി, യൂസുഫ് മേലാറ്റൂർ, നിസാമുദ്ദീൻ,നീനു വിവേക്, അജീഷ സാന്റ്റി, സ്വപ്ന അഭിലാഷ്, ധന്യ എൽദോ, ജോസഫ് വർഗ്ഗീസ്, ഗ്രീവർ, ബേബി പാലമറ്റം, നിഷാദ് വർക്കി, വിവേക്, ടിറ്റോ മീരാൻ, മനീഷ് തമ്പാൻ, ബാബു തൂണേരി, ലുക്മാൻ, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.