ജിദ്ദ നവോദയ യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റി അംഗവും കുടുംബവേദി കൺവീനറുമായ സാനിഷ് പത്തനംതിട്ടയ്ക്ക് മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിയുടെയും അസീസിയ യൂണിറ്റിന്റെയും നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ഏരിയ പ്രസിഡൻറ് സജീർ കൊല്ലം അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി നൈസൽ പത്തനംതിട്ടയും അസീസിയ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഫിറോസ് കോന്നിയും നൽകി.
ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂർ,ഏരിയ കമ്മിറ്റി അംഗങ്ങളായ ഇർഷാദ് ഒറ്റപ്പാലം, നിഷാദ് മേലാറ്റൂർ, മുഹമ്മദ് എമിൽ, സഹദ് കുന്നിക്കോട്, അൻസീർ പത്തനംതിട്ട, വനിതാവേദി കൺവീനർ ആലിയ എമിൽ, ജോയിൻ കൺവീനർ റൂബി ഷമീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാൻ അടൂർ, ഷെമീം അടൂർ, നജീബ് ഹരിപ്പാട്, റാഫ്സൽ മലപ്പുറം, ജെറുസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അസീസിയ യൂണിറ്റ് സെക്രട്ടറി ഫിറോസ് കോന്നി സ്വാഗതവും ഹബീസ് പന്മന നന്ദിയും പറഞ്ഞു.
ഫോട്ടോ: സാനിഷ് പത്തനംതിട്ടയ്ക്ക് നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ ഉപഹാരം നൽകുന്നു.






