ജിദ്ദ – കൊയിലാണ്ടി മണ്ഡലം കെഎംസിസി ഇഫ്താർ സംഗമവും മുസ്ലിംലീഗ് സ്ഥാപകദിനാചരണ പരിപാടിയും സംഘടിപ്പിച്ചു

ജിദ്ദ: രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ ന്യൂനപക്ഷങ്ങൾക്ക് പുരോഗതി കൈവരിക്കാനും മുഖ്യധാരയിൽ നിലകൊള്ളാനും പ്രയത്നിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന് ജിദ്ദ – കൊയിലാണ്ടി മണ്ഡലം കെഎംസിസി ഇഫ്താർ സംഗമവും മുസ്ലിംലീഗ് സ്ഥാപകദിനാചരണ പരിപാടിയും ഉദ്ഘടാനം ചെയ്തു കൊണ്ട് സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് പറഞ്ഞു. സംഘടിത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ നിരവധി നേട്ടങ്ങൾ സമുദായത്തിന് നേടിക്കൊടുക്കുകയും ഇതര സമൂഹങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ പുരോഗതിക്കൊപ്പമെത്താനും ജനാധിപത്യ മാർഗത്തിൽ മുസ്ലിംലീഗ് സമുദായത്തെ പ്രാപ്‌തമാക്കിയതായി മുഖ്യ പ്രഭാഷണം നടത്തിയ അരിമ്പ്ര അബൂബക്കർ വിശദീകരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ഷറഫിയ മൊണാൽ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിപി മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാടുകുന്ന്, ലത്തീഫ് കൊടുവള്ളി, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, ഹസ്സൻ കോയ പെരുമണ്ണ, സുബൈർ വാണിമേൽ എന്നിവരും സംസാരിച്ചു. സിദ്ധീഖ് സിപി, നൗഷാദ് കൊയിലാണ്ടി, സൈനുദ്ധീൻ പയ്യോളി, ഡോ.റഹ്മാൻ, ഫായിസ് നന്തി, സിദ്ധീഖ് പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് ഹനീഫ മൊയ്‌ദു അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് സ്വാഗതവും മൻസൂർ മൂടാടി കൃതജ്ഞതയും രേഖപ്പെടുത്തി.






