കോഴിക്കോട് ജില്ലാ കെഎംസിസി ഇഫ്താർ സംഗമം നടത്തി

ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അദ്ധ്യക്ഷം വഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കോഴിക്കോട് ജില്ലാ എം.എസ്.എഫ് ന്റെയും ഖാളി ഫൗണ്ടേഷൻ പ്രസിഡന്റ് കുട്ടിഹസ്സൻ ദാരിമി റമളാൻ സന്ദേശം നൽകുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. ജീവ കാരുണ്യ രംഗത്ത് കെഎംസിസി നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമെന്ന് കുട്ടിഹസ്സൻ ദാരിമി പറഞ്ഞു. പരിശുദ്ധ റമളാനിൽ റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ സേവനനിരതരായി സി. എച്ച് സെന്ററുകളുടെയും, സഹജീവികൾക്ക് താങ്ങാവുന്ന ശിഹാബ് തങ്ങൾ റിലീഫ്, പ്രവാസി മെഡിക്കൽ സെന്റർ തുടങ്ങിയവയുടെയും പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകണമെന്നും കുട്ടിഹസ്സൻ ദാരിമി ഉണർത്തി.

സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സിക്രട്ടറി വി. പി. മുസ്തഫ, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി എസ് ഐ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കുഞ്ഞാലൻ അബീർ, സിദ്ദീഖ് അബീർ, ഫിറോസ്- മോഡേൺ ട്രേഡിങ്ങ്, അൻവർ സാലിഹ് നജൂം ഫ്രോസൺ, അബ്ദുൽ നാസർ ഒഐസിസി തുടങ്ങിയവർ സംബന്ധിച്ചു. റിലീഫ് സെല്ലുകളുടെ കവറുകൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസ്സൻ കോയ പെരുമണ്ണ, സുബൈർ വാണിമേൽ, കുട്ടിമോൻ കെ, അബ്ദുൽ വഹാബ്, റിയാസ് താത്തൊത്ത്‌, ഷാഫി പുത്തൂർ, നൗഫൽ റഹേലി, ഷബീർ അലി, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, ബഷീർ വീര്യമ്പ്രം, തഹ്ദീർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി. നന്ദിയും പറഞ്ഞു. സലിം മലയിൽ ഖിറാഅത്ത് നടത്തി.

ഫോട്ടോ: കുട്ടിഹസ്സൻ ദാരിമി റമളാൻ പ്രഭാഷണം നടത്തുന്നു.