മെക് 7 അസീസിയ സമൂഹ ഇഫ്താർ സംഘടിപ്പിച്ചു

https://youtu.be/PCIn3ZSkNAU

യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക

ജിദ്ദ: മെക് 7 ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിനും വലിയ ജന പങ്കാളിത്തത്തിനും സാക്ഷിയായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

മെക് 7 എന്നത് സൈനിക ഉദ്യോഗസ്ഥനായിരുന്ന സലാഹുദ്ദീൻ വികസിപ്പിച്ചെടുത്ത ഒരു വിപ്ലവാത്മക ഫിറ്റ്നസ് സമ്പ്രദായമാണ്. “മൾട്ടി എക്സർസൈസ് കോമ്പിനേഷൻ” എന്നതിന്റെ ചുരുക്കരൂപമായ മെക്7, സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത വ്യായാമ സാങ്കേതിക വിദ്യകളുടെ സമന്വയമാണ്. കേരളത്തിലും വിദേശത്തുമായി ആയിരത്തിലധികം മെക്7 യൂണിറ്റുകൾ പ്രവർത്തിക്കുന്നതിലൂടെ, ഇത് ആഗോള തലത്തിൽ ഫിറ്റ്നസ് വിപ്ലവം മുന്നോട്ട് കൊണ്ടുപോകുന്നു.

മസ്ജിദ് ഫിർദൗസ് ഇമാം അബ്ദുല്ല യൂസഫ് അൽ ഹാഷിമി സമൂഹ ഇഫ്താർ സംഗമം ഉദ്ഘാടനം നിർവഹിച്ചു. “മെക് 7 വ്യായാമമുറ സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ്. ഇന്ന് ലോകം അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ ജീവിതശൈലി മാറ്റങ്ങളിലൂടെ മുൻകൈ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഫിറ്റ്നസ് പദ്ധതികൾ സമൂഹത്തിൽ ആരോഗ്യബോധം വളർത്തും” അബ്ദുല്ല യൂസഫ് അൽ ഹാഷിമി അഭിപ്രായപ്പെട്ടു.

അബ്ദുൽ റസാക്ക് ഖുർആൻ പാരായണം നടത്തി. മെക് 7 സൗദി പ്രൊമോട്ടർ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. അസീസിയ പ്രൊമോട്ടർ സാദിഖ് പാണ്ടിക്കാട് റമദാൻ സന്ദേശം നൽകി. മെക് 7 സൗദി ചീഫ് കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ പദ്ധതിയെ കുറിച്ചും, ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ വ്യായാമ മുറയെ കുറിച്ചും വിശദീകരിച്ചു.

മെക് 7 അസീസിയയുടെ സമൂഹ ഇഫ്താർ ആരോഗ്യത്തെയും സൗഹൃദത്തെയും മുൻനിർത്തിയുള്ള മാതൃകാപരമായ ഒരൊണെന്നും വ്യായാമത്തെയും സാമൂഹിക കൂട്ടായ്മകളെയും ഒരേ വേദിയിൽ അണിനിരത്തിയതിലൂടെ ഇത് ഫിറ്റ്നസ് രംഗത്തുള്ള പുതിയൊരു ദിശാമാറ്റം ഉണ്ടാകുമെന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച ഖലഫ് നഫ്ഫെ അൽ സുല്ലമി, ബേബി നീലാമ്പ്ര, കബീർ കൊണ്ടോട്ടി, നജീബ് കളപ്പാടൻ, നിസാം മമ്പാട്, ബൈജു കൊല്ലം, ഹിഫ്സുറഹ്മാൻ, ശാക്കിർ, കെ. എം. എ. ലത്തീഫ്, അബ്ബാസ് ചെമ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.

അർഷാദ്, യൂനുസ് അഹമ്മദ്, അക്രം സാർ, ഡോ. ജാഷീർ അഹമ്മദ്, വിലാസ് കുറുപ്പ്, അയൂബ് കൂളത്ത്, ഹസ്സൻ അരിപ്ര, മുഹമ്മദ് കോയ, അഷ്റഫ് കോമു, സലീം മമ്പാട്, അയൂബ് മുസ്ലിയാരകത്ത്, സിറാജ്, ഫസ്‌ലിൻ, ഷജീർ തുടങ്ങിയവർ സംബന്ധിച്ചു.

നൗഷാദ് കോടൂർ (അസീസിയ മെക് 7 ചീഫ് ട്രൈനർ), റഷീദ്, ദസ്തഗീർ, മുഹമ്മദ് യൂനുസ് (ട്രൈനർമാർ), അബ്ദുൽ ലത്തീഫ്, സുബൈർ അരിമ്പ്ര , യൂസുഫ് കരുളായി, സാബിൽ മമ്പാട്, മജീദ്, അഷ്റഫ് പാളയാട്ട്, റിയാസ്, അദ്നാൻ, നദീം, യൂനുസ്, സയ്യിദ് അബ്ദുള്ള,  എന്നിവർ നേതൃത്വം വഹിച്ചു. മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.

അസീസിയ മെക് 7 കൊഓർഡിനേറ്റർ മുഹമ്മദലി കുന്നുമ്മൽ സ്വാഗതവും, ട്രൈനർ ആരിഫ് നന്ദിയും പറഞ്ഞു.