വിന്റർ സീസൺ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ലോഗോ പ്രകാശനം സംഘടിപ്പിച്ചു

ഖമീസ് മുശൈത്: സൗദിയിലെ ഖമീസ് മുശൈതിൽ അസീർ തിരുവനന്തപുരം കൂട്ടായ്മ സങ്കടിപ്പിക്കുന്ന വിന്റർ സീസൺ കപ്പ് സീസൺ വൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് അൻസാരി റഫീഖ്, സെക്രട്ടറി നസീം അബുതാഹിർ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഏപ്രിൽ 11,18 ദിവസങ്ങളിൽ ആണ് മത്സരങ്ങൾ നടത്തുന്നത്.






