മാസ്സ് മക്ക ഇഫ്താർ സംഗമം നടത്തി

മക്ക: മക്കയിലെ റഹ്‌ജലീൽ വെച്ച് നടന്ന മാസ്സ് മക്ക ഇഫ്താർ സംഗമത്തിൽ മാസ്സ് മക്കയിലെ കുടുംബങ്ങൾ ഒത്തുകൂടി. പ്രവാസ ജീവിതത്തിൽ കുടുംബങ്ങൾ തമ്മിൽ ഉണ്ടാകേണ്ട സ്നേഹവും ഒത്തൊരുമയും ഉയർത്തിക്കാട്ടി മാസ്സ് മക്ക എല്ലാവർഷവും കുടുംബ സംഗമവും ഇഫ്താറും നടത്തി വരാറുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ‘ഇശൽ നിലാവ്’ എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഷിയാസ്, സെക്രട്ടറി ബുഖാരി പഴകുളം എന്നിവർ സംസാരിച്ചു. കബീർ മില്ലെനിയം ആശംസകൾ നേർന്നു.
നജീബ് മില്ലേനിയം, നിസാർ, ഫിറോസ് കരുനാഗപ്പള്ളി, അക്ബർ, ഫാസിൽ ഓച്ചിറ, നൗഷാദ് , അബ്ദുൾ റഷീദ്, റഷീദ് മന്നാൻ, റഫീഖ്, ഫൈസി, മിഫാസ്, നജീബ് അലിയാർ, ഷാനവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.






