ലഹരിമുക്ത കേരളമാക്കി മാറ്റാനായില്ലെങ്കിൽ പ്രവാസികൾക്ക് വിദേശത്തു ജോലിചെയ്യുവാൻ സ്വസ്ഥത ഉണ്ടാവില്ല: കെ. പി. മുഹമ്മദ് കുട്ടി

ജിദ്ദ: നമ്മുടെ നാടിനെ ലഹരിമുക്ത കേരളമാക്കി മാറ്റാനായില്ലെങ്കിൽ പ്രവാസികൾക്ക് വിദേശത്തു സമാധാനത്തോടെ ജോലിചെയ്യുവാനാകാത്ത അവസ്ഥയുണ്ടാകുമെന്നും വേൾഡ് കെഎംസിസിയുടെ നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ പി മുഹമ്മദ് കുട്ടി. മക്കളടക്കമുള്ള കുടുംബാംഗങ്ങളുടെ കാര്യത്തിൽ ആധിയിലാണ് പ്രവാസി സമൂഹം എന്നും കെ. പി. പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കെ എം സി സി കോഴിക്കോട് പടുത്തുയർത്താൻ ഉദ്ദേശിക്കുന്ന ഓഫീസ് കെട്ടിടം കെ എം സി സി പ്രവർത്തകരുടെ ഫണ്ട് കൊണ്ട് മാത്രമുള്ളതായിരിക്കും. മറ്റുള്ളവരിൽനിന്ന് പിരിവെടുത്തായിരിക്കില്ല നിർമ്മിക്കുക. വർഷങ്ങൾക്കു മുൻപ് സൗദിയിൽ കെ എം സി സി യെ പടുത്തുയർത്താൻ കഷ്ടപ്പെട്ട പഴയകാല പ്രവർത്തകർക്കുള്ള ആശ്വാസ പദ്ധതിക്ക് കെഎംസിസി രൂപം നൽകിയിട്ടുണ്ട്. കെ എം സി സി സുരക്ഷാ പദ്ധതി ജാതി മത ഭേദമന്യേ വലിയ ആശ്വാസമാവുകയാണ്. ഇനിയും പദ്ധതിയിൽ ചേരാൻ ബാക്കിയുള്ള കെഎംസിസി പ്രവർത്തകർ പദ്ധതിയിൽ ചേരാൻ ശ്രമിക്കണമെന്നും സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ കെ. പി. പറഞ്ഞു.

വോൾഡ് കെ എം സി സി പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത കെ. പി മുഹമ്മദ് കുട്ടിക്ക് ഷറഫിയ്യ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി നൽകിയ സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉത്ഘാടനം ചെയ്തു.

സംസ്ഥന ഹജ്ജ് കമ്മറ്റിയുടെ മുൻ വൈസ് ചെയർമാൻ, മുൻ ജിദ്ദ, സൗദി കെഎംസിസികളുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച കെ. പി മുഹമ്മദ് കുട്ടി ഇപ്പോൾ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനാണു. 1980 ഇൽ മലപ്പുറത്ത് നടന്ന ഭാഷാ സമരത്തിൽ മുഖ്യ പങ്ക്‌ വഹിച്ചാണ്‌ 1980 സെപ്റ്റംബർ ജിദ്ദയിൽ പ്രവാസിയായി എത്തിയത്. കെഎംസിസി യെ സൗദി ഒട്ടുക്കും വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു.

പാലക്കാട് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാർ മൗലവി മാരായമംഗലം, പാലക്കാട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. സിദ്ദിഖ്, ചന്ദ്രിക അഫ്മിനിസ്ട്രേറ്റർ കെ. എം. സൽമാൻ, സലാം ഫൈസി ഒളവട്ടൂർ, സയ്യിദ് ഉബൈദുല്ല തങ്ങൾ, അഹമ്മദ് പാളയാട്ടു, നാസിർ വെളിയങ്കോട്, നാസിർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലാ കമ്മറ്റികൾ കെ പി മുഹമ്മദ് കുട്ടിക്ക് ഹാരാർപ്പണം നടത്തി.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അരിമ്പ്ര അബുബക്കർ അച്ചടങ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി വി. പി മുസ്തഫ സ്വാഗതവും വി.പി അബ്ദുൽ റഹ്മാൻ   നന്ദിയും പറഞ്ഞു. ജംഷീർ ഖുർആൻ പാരായണം നടത്തി.