സാബിൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഗ്രാൻഡ് ഫിനാലെ ഇന്ന് രാത്രി

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ സാബിൻ എഫ് സി അറുപതോളം തങ്ങളുടെ കളിക്കാരെ അണിനിരത്തി രണ്ടു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന സാബിൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഗ്രാൻഡ് ഫിനാലെ വ്യാഴം രാത്രി 10.30 നു മഹ്ജർ എംപെറോർ സ്റ്റേഡിയത്തിൽ അരങ്ങേറും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ഫൈനൽ മത്സരത്തിൽ ടൈറ്റൻസും സ്ട്രൈക്കേഴ്സും തമ്മിൽ മാറ്റൊരുക്കും. ജിദ്ദയിലെ തന്നെ ഏറ്റവും കൂടുതൽ കളിക്കാരെ അണിനിരത്തി സംഘടിപ്പിക്കുന്ന ആദ്യത്തെ ഇൻ ഹൗസ് ടൂർണമെന്റ് ആണ് സാബിൻ പ്രീമിയർ ലീഗ് 2025






