വെള്ളിയാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്നു സൗദി സുപ്രീം കോടതി

റിയാദ്: സൗദി അറേബ്യയിലെ എല്ലാ മുസ്ലീങ്ങളും ഹിജ്റ വർഷമായ ശഅബാൻ 29 നു സമാനമായ ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി കാണുവാനായി ശ്രദ്ധിക്കണമെന്ന് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. റമദാൻ മാസപ്പിറവി കണ്ടവർ ബന്ധപ്പെട്ടവരെ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ റമദാൻ ചന്ദ്രക്കല നിരീക്ഷിക്കാവുന്നതാണ്. റമദാൻ ചന്ദ്രക്കല ദൃശ്യമായവർ അവ സാക്ഷ്യപെടുത്താൻ അടുത്തുള്ള കോടതിയെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ സമീപിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു.

മാസപ്പിറവി നിരീക്ഷിക്കാനായി താല്പര്യമുള്ളവർ അതാതു പ്രദേശങ്ങളിൽ രൂപീകരിച്ച കമ്മിറ്റികളുമായി സഹകരിക്കണമെന്നും സൗദിയിലെ എല്ലാ മുസ്ലീങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.