മനോനില തെറ്റി യാത്രമുടങ്ങിയ മലപ്പുറം സ്വദേശിയെ 15 ദിവസത്തെ ചികിത്സക്കു ശേഷം നാട്ടിൽ അയച്ചു

ജിദ്ദ: വാർഷികാവധിക്ക് നാട്ടിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും രണ്ടു തവണ യാത്ര നിഷേധിച്ചതിനെ തുടർന്നു മാനസിക നില കൂടുതൽ തകരാറിലായി അലഞ്ഞു തിരിഞ്ഞ മലയാളിയെ 15 ദിവസത്തെ ചികിത്സക്കു ശേഷം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കയച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

മലപ്പുറം കോട്ടക്കൽ സ്വദേശിയെ ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരം ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ അംഗമായ ഷമീർ നദ്‌വി അടക്കമുള്ള സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് നാട്ടിലേക്കയച്ചത്. സുലൈമാൻ ഫക്കി ആശൂപത്രി, 15 ദിവസത്തെ മഹ്ജർ ഹോസ്പിറ്റലിലെ ചികിത്സക്കു ശേഷമാണ് നാട്ടിലേക്കയച്ചത്.