മാസ്സ് തബൂക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തബൂക്ക്: മാസ്സ് തബൂക്ക് പതിമൂന്നാം കേന്ദ്ര സമ്മേളനം സമാപിച്ചു. റഹീം ഭാരതന്നൂരിന്റെ താൽക്കാലിക അധ്യക്ഷതയിൽ ചേർന്ന സമ്മേളനം റിയാദ് കേളി മുൻ കേന്ദ്ര കമ്മറ്റിയംഗം കെ.പി. സജിത്ത് ഉത്‌ഘാടനം ചെയ്തു. ജിജോ മാത്യു രക്തസാക്ഷി പ്രമേയവും പ്രിൻസ് ഫ്രാൻസിസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. മാത്യു തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ഉബൈസ് മുസ്തഫയും വരവ് ചെലവ് കണക്കുകൾ പ്രവീൺ പുതിയാണ്ടിയും അവതരിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഫൈസൽ നിലമേൽ കൺവീനറായുള്ള പ്രസീഡിയം സമ്മേളന നടപടികൾ  നിയന്ത്രിച്ചു. അബ്ദുൽ ഹഖ്, മുസ്തഫ തെക്കൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ബിനുമോൻ ബേബി, അരുൺ ലാൽ എന്നിവർ മിനുട്സ് രേഖപ്പെടുത്തി. ചന്ദ്രശേഖരക്കുറുപ്പ്, സജിത്ത് രാമചന്ദ്രൻ എന്നിവർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ ജോസ് സ്കറിയ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഭാരവാഹികളെ സമ്മേളനം ഐക്യകണ്ഠേന   തെരെഞ്ഞെടുത്തു.

രക്ഷാധികാരി സമിതി അംഗങ്ങൾ മാത്യു തോമസ് നെല്ലുവേലിൽ (കൺവീനർ), ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, ജോസ് സ്കറിയ.

ഭാരവാഹികൾ: മുസ്തഫ തെക്കൻ(പ്രസിഡന്റ്), ബിനുമോൻ ബേബി(വൈസ് പ്രസിഡന്റ്), പ്രവീൺ പുതിയാണ്ടി(സെക്രടറി), ടി.എച് ഷമീർ (ജോയിന്റ് സെക്രട്ടറി), സുരേഷ്കുമാർ (ട്രഷറർ), മാത്യു തോമസ് (ജോയിന്റ് ട്രഷറർ),
അബ്ദുൽ ഹഖ് (ജീവകാരുണ്യം കൺവീനർ), ജിജോ മാത്യു(കലാ- സാംസ്കാരികം), അരുൺ ലാൽ(സ്പോർട്സ്), ചന്ദ്രശേഖര കുറുപ്പ് (നോർക്കാ ക്ഷേമനിധി), ഉബൈസ് മുസ്തഫ (മീഡിയ).