ജിദ്ദയിൽ മലപ്പുറം എടവണ്ണ ഒതായി സ്വദേശി മരിച്ചു

ജിദ്ദ: മലപ്പുറം എടവണ്ണ ഒതായി സ്വദേശി ജിദ്ദയിൽ മരിച്ചു. പാറക്കതൊടിക സമീർ അലി (41) ആണ് മരിച്ചത്. അസുഖ ബാധിതനായതി ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജിദ്ദ ഹയുസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്ന സമീർ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. മരണാനന്തര നടപടിക്രമങ്ങൾക്കു ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്‌ നേതൃത്വം നൽകി വരുന്നു.