‘മസ്‌റ’ സിനിമയിലെ ഗാനങ്ങളുടെ റിലീസ് ജിദ്ദയിൽ നടന്നു

https://youtu.be/df_AlySIVq8?si=8JkE9y2Z-GVUIn4B
ജിദ്ദ: ജിദ്ദയിലെ ഒരുകൂട്ടം പ്രവാസികളുടെ കൂട്ടായ്മയിൽ റിലീസിനായി കാത്തിരിക്കുന്ന ‘മസ്‌റ’ എന്ന സിനിമയിലെ ഗാനങ്ങളുടെ റിലീസ് ജിദ്ദയിൽ നടക്കുകയുണ്ടായി. സിനിമയുടെ അണിയറ പ്രവർത്തകരുടെ നേതൃത്വത്തിൽ സീസൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിനിമാ പ്രവർത്തകർക്കൊപ്പം ജിദ്ദയിലെ വിവിധതലങ്ങളിൽ പ്രവൃത്തിക്കുന്ന പ്രമുഖർ പങ്കെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ഗാനങ്ങളുടെ പ്രകാശന കർമ്മം പ്രമുഖ സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ നിർവ്വഹിച്ചു. അലി അരികത്താണ് സൗദി അറേബ്യ പശ്ചാത്തലമാക്കി സിനിമ സംവിധാനം ചെയ്തത്. നാസർ തിരുന്നിലത്ത് നിർമ്മാതാവാണ്. ജിദ്ദയിൽ ഏതാനും പ്രവാസികൾ അഭിനയവും മറ്റ് സാങ്കേതിക പ്രവർത്തനങ്ങളുമായി പിന്നണിയിൽ പ്രവൃത്തിച്ചിട്ടുണ്ട്.
ഗാന സംഗീതവും വരികളും ജിത്തു പനമ്പിള്ളിയുടേതാണ്. പാടിയത് മുകുന്ദൻ, മുംതാസ് അബ്ദുറഹാമാൻ(ജിദ്ദ).
ഫോട്ടോ: ജിദ്ദയിൽ ‘മസ്‌റ’ സിനിമയിലെ ഗാനങ്ങളുടെ റിലീസ് നൗഷാദ് ആലത്തൂർ നിർവ്വഹിക്കുന്നു. കൂടെ സിനിമയുടെ അണിയറ പ്രവർത്തകർ






