അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സൗദിയിലെ ഇരുപതാമത് ശാഖ ജിദ്ദ ഷറഫിയയിൽ തുറന്നു

ജിദ്ദ: ഷറഫിയ്യയിലെ ക്വിക്ക് പേ യിൽനിന്നും അബീറിലേക്കു പോകുന്ന റൂട്ടിൽ, ഷറഫിയ പഴയ പോസ്റ്റോഫീസിനടുത്താണ് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സൗദിയിലെ ഇരുപതാമത് ശാഖ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കൗൺസുൽ മുഹമ്മദ് ഹാഷിം സന്നിഹിതനായിരുന്നു. ജിദ്ദയിലെ വിവിധ എയർലൈൻ പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ, തുടങ്ങിയവരുടെ സാന്നിധ്യം ഉത്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നു. അക്ബർ ട്രാവൽസ് മാനേജ്‌മന്റ് അംഗങ്ങളായ ഷാഹിദ് ഖാൻ, അസ്ഹർ ഖുറേഷി, മുഹമ്മദ് സഈദ് എന്നിവർ ഉദ്‌ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി.

ഷറഫിയയിൽ നിലവലിലുള്ള ശാഖയിൽ ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ പുതിയ ഓഫീസ് വഴിയായിരിക്കും ലഭ്യമാവുകയെന്നു അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ജിദ്ദ മാനേജർ മുഹമ്മദ് സഈദ് അറിയിച്ചു

അക്ബർ ട്രാവൽസിന്റെ ശാഖകൾ വഴി യാത്ര സംബദ്ധമായ നിരവധി സേവനങ്ങൾ ലഭ്യമാണ്.
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതിന് പുറമെ, ടൂർ പാക്കേജുകൾ, ഹോട്ടൽ ബുക്കിങ്ങുകൾ, ഹജ്ജ് ഉംറ പാക്കേജുകൾ, വിസ, ട്രാവൽ ഇൻഷുറൻസ് സേവനങ്ങൾ, ചികിത്സ പാക്കേജുകൾ, വിദേശ പഠനത്തിനുള്ള കൺസൾട്ടൻസി തുടങ്ങി യാത്ര സംബദ്ധമായ വിവിധങ്ങളായ സേവനങ്ങൾ അക്ബർ ട്രാവൽസിന്റെ സൗദിയിലെ ശാഖകൾ വഴി ലഭ്യമാണെന്ന് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ അറിയിച്ചു.