‘കരുതലിൻ്റെ സാന്ത്വന സ്പർശം’ കുടുംബ സുരക്ഷാ പദ്ധതി -2025 ആരംഭിച്ചു

ജിദ്ദ: ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി ‘കരുതലിൻ്റെ സാന്ത്വന സ്പർശം’ കുടുംബ സുരക്ഷാ പദ്ധതി -2025 ലോഞ്ചിംഗും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. ശറഫിയ്യ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സുരക്ഷാ പദ്ധതിയെ കുറിച്ച് അഷ്‌റഫ് മുല്ലപ്പള്ളി വിശദീകരിച്ചു. മലപ്പുറം ജില്ല കെഎംസിസി മുൻകൈ എടുത്ത് നാട്ടിൽ നടപ്പാക്കാൻ പോകുന്ന സോളാർ പദ്ധതിയെ കുറിച്ച് സെക്രട്ടറി ഇ സി അഷ്‌റഫ് വിശദീകരിച്ചു.

2025 വർഷത്തെ സുരക്ഷാ പദ്ധതി ജില്ല കെഎംസിസി ചെയർമാൻ കെ കെ മുഹമ്മദ് ലോഞ്ച് ചെയ്തു. സുരക്ഷാ പദ്ധതിയിലെ അനുകൂല്ല്യങ്ങൾക്കർ ഹരായവർക്കുള്ള വിഹിത ചെക്ക് വിതരണം ചെയ്തു. സൗദി നാഷണൽ കെഎംസിസി സെക്രട്ടറി നാസിർ വെളിയങ്കോട്, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ, സെക്രട്ടറി നാസിർ മച്ചിങ്ങൽ, ശിഹാബ് താമരാക്കുളം, സാബിൽ , ജലാൽ എന്നിവർ സംസാരിച്ചു. ഷൗക്കത്ത് മലപ്പുറം ഖുർആൻ പാരായണം നടത്തി. അബൂട്ടി പള്ളത്ത് സ്വാഗതവും ട്രഷറർ ഇല്യാസ് നന്ദിയും പറഞ്ഞു.







