സൗദിയിൽ വേശ്യാവൃത്തി അടക്കമുള്ള അധാർമിക പ്രവൃത്തികൾക്ക് എട്ടുപേർ അറസ്റ്റിൽ

♠ അസ്മ ജംഷീദ്

റിയാദ്/ജിദ്ദ: റിയാദിൽ മൂന്ന് പേരും ജിദ്ദയിൽ അഞ്ച് പേരുമാണ് അറസ്റ്റിലായത്. ഒരു ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട മൂന്ന് സ്ത്രീകളെയാണ് റിയാദിൽ പൊലീസ് അറസ്റ് ചെയ്തത്. ജിദ്ദയിൽ മസാജ് സെന്ററിൽ അധാർമിക പ്രവൃത്തികൾക്കാണ് അഞ്ച് പേർ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ വിചാരണ നടപടികൾക്ക് ഹാജരാക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

പൊതു സദാചാര നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികൾ തുടരുന്നതിനിടെയാണ് പ്രതികളെ സുരക്ഷാ പരിശോധനക്കിടെ എട്ട് പ്രവാസികളെയും അറസ്റ്റ് ചെയ്തത്.

റിയാദിലെ ഒരു ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട മൂന്ന് പ്രവാസി സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് എന്ന ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് റിയാദ് റീജിയൺ പോലീസ് നടത്തിയ സുരക്ഷാ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.

ജിദ്ദയിൽ മസാജ് സെന്ററിന്റെ പേരിലായിരുന്നു അധാർമിക പ്രവൃത്തികൾ നടത്തിയത്. മസാജ് സെന്ററിനെതിരെ ജിദ്ദ മേയർ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്.