സൗദിയിലെ ഖത്തീഫിൽ എട്ട് ലക്ഷത്തിലധികം പൂക്കളുമായി പുഷ്പമേളക്ക് തുടക്കം

♠ അസ്മ ജംഷീദ്
ഖത്തീഫ്: സൗദിയിലെ ഖത്തീഫ് ഗവർണറേറ്റിലെ അൽ മെഷാരി കോർണിഷിൽ പുഷ്പമേളക്ക് തുടക്കം. എട്ട് ലക്ഷത്തിലധികം പൂക്കളാണ് പ്രദര്ശിപ്പിച്ചിട്ടുള്ളത്. നിരവധിപേർ പുഷ്പ്പമേള കാണാൻ എത്തുന്നുണ്ട്. പുഷ്പമേളയുടെ നാലാം പതിപ്പിൽ വിവിധങ്ങളായ പൂക്കലാണ് പ്രദർഷിപ്പിച്ചിട്ടുള്ളത്. വിവിധ പരിപാടികളും മേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
കിഴക്കൻ പ്രവിശ്യയെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റിയാണ് പുഷ്പമേള സംഘടിപ്പിച്ചുട്ടുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുംവിധം സാംസ്കാരിക, അവബോധ പരിപാടികൾ, മത്സരങ്ങൾ, പൂക്കൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി മറ്റുപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് പ്രദർശനം. 80 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 70 ദശലക്ഷം വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ 2030 ആകുമ്പോഴേക്കും പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി രാജ്യത്തെ മാറ്റുക എന്നതും സൗദി അറേബ്യ ലക്ഷ്യമിടുന്നു.






