പാലക്കാട് ജില്ലാ മുസ്ലീം ലീഗ് സമ്മേളനം 2025 സെപ്റ്റംബർ 26 , 27 തീയ്യതികളിൽ കോട്ടമൈതാനിയിൽ

ജിദ്ദ: പാലക്കാട് ജില്ലാ മുസ്ലീം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു ശാഖാ, പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ സമ്മേളനങ്ങൾ നടത്തും. ശാഖാ സമ്മേളങ്ങൾ മെയ് മാസത്തിലും പഞ്ചായത്ത് സമ്മേളനങ്ങൾ ജൂൺ മാസത്തിലും മണ്ഡലംതല സമ്മേളനങ്ങൾ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലും നടക്കുന്നതാണെന്ന് സമ്മേളനത്തിന്റെ ഗൾഫ് പ്രചാരണ ഭാഗമായി ജിദ്ദയിൽ എത്തിയ മുസ്ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, ജന: സെക്രട്ടറി അഡ്വ ടി എം എ സിദ്ധിഖ്, ട്രഷറർ പി ഇ എ സലാം മാസ്റ്റർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

2025 സെപ്റ്റംബർ 26 , 27 തീയ്യതികളിൽ പാലക്കാട് കോട്ടമൈതാനിയിലാണ് സമ്മേളനം നടക്കുക. ജില്ലാ സമ്മേളനത്തിനായുള്ള കൊടിമരം കരിങ്കല്ലത്താണിയിൽ നിന്നും പതാക പുതുനഗരത്ത് നിന്നും എത്തിക്കും. സമ്മേളനത്തിന്റെ ഭാഗമായി വാഹനജാഥയും ഉണ്ടായിരിക്കും.

കാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങളിൽ വിവിധ സെമിനാറുകളും ഉലമാ ഉമറാ സമ്മേളനങ്ങളും ഗ്ലോബൽ കെഎംസിസി സമ്മേളനങ്ങളും സംഘടിപ്പിക്കും.

ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി ഫെബ്രുവരി 14 ന് ‘ലിഡറാസ്ഗോ’ എന്ന പേരിൽ ഹരാസാത്ത് അൽ ബുർജ് വില്ലയിൽ ഏകദിന ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന മുസ്ലീംലീഗ് സെക്രട്ടറി പിഎം സാദിഖലി, മുസ്ലിം ലീഗ് പാലക്കാട് ജില്ലാ നേതാക്കൾ, സൗദി നാഷണൽ കെഎംസിസി, ജിദ്ദ സെൻട്രൽ കെഎംസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മരക്കാർ മൗലവി മാരായമംഗലം, അഡ്വ ടി എ സിദ്ധിഖ്, പി ഇ എ സലാം മാസ്റ്റർ എന്നിവർക്ക് പുറമെ ടിപി ഷുഹൈബ് (ചെയർമാൻ ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി), ഹബീബുള്ള പട്ടാമ്പി (പ്രസിഡന്റ് ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി), കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം (ജന: സെക്രട്ടറി ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി), ഷഹീൻ തച്ചമ്പാറ (ട്രഷറർ ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി, യൂസഫലി തിരുവേഗപ്പുറ (
ഓർഗനൈസിംഗ് സെക്രട്ടറി ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി), ഷൗകത്ത് പനമണ്ണ, ഉമ്മർ തച്ചനാട്ടുകര, ടിപി അബ്ദുസ്സലാം, അബ്ദുള്ളക്കുട്ടി എടപ്പലം എന്നിവർ പങ്കെടുത്തു.