ബാഫഖി തങ്ങൾ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ്: സി പി സൈതലവി

ജിദ്ദ: ഇന്ത്യക്ക്‌ മാതൃകയായ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായിരുന്നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്‌ ദേശീയ അധ്യക്ഷനായിരിക്കെ അന്തരിച്ച സയ്യിദ്‌ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ എന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന വൈസ്പ്രസിഡണ്ടും എഴുത്തുകാരനുമായ സി. പി. സൈതലവി. ബഹുസ്വര സമൂഹത്തിൽ മൈത്രിക്കുവേണ്ടിയുള്ള പ്രായോഗിക രാഷ്ട്രീയതന്ത്രങ്ങളാണ്‌ തങ്ങൾ ആവിഷ്കരിച്ചത്‌. കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിച്ച്‌ സുസ്ഥിര സർക്കാരുകൾക്ക്‌ വഴിയൊരുക്കിയതും അദ്ദേഹമാണ്‌. രാഷ്ട്രീയ മത സാമൂഹിക രംഗങ്ങളിൽ ഒരുപോലെ ശോഭിച്ച വ്യക്തിത്വം. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവശതാ പരിഹാരത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനുമായി ജീവിതം സമർപ്പിച്ച കർമ്മയോഗിയായിരുന്നു ബാഫഖി തങ്ങൾ. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാഫഖി തങ്ങൾ, സയ്യിദ് ഹൈദരലി തങ്ങൾ, ഇ. അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഇ. അഹമ്മദ് സാഹിബ് അനുസ്‌മരണ പ്രഭാഷണം സൗദി നാഷണൽ കെഎംസിസി സിക്രട്ടറി നാസർ വെളിയങ്കോട് നിർവ്വഹിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനം ലോകത്തിന് മുൻപിൽ ഇന്ത്യക്ക് സമ്മാനിച്ച അംബാസഡറും ഭരണാധികാരിയുമായിരുന്നു ഇ. അഹമ്മദ് സാഹിബെന്ന് അദ്ദേഹം അനുസ്മരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സിക്രട്ടറി വി. പി. മുസ്തഫ, ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ, ലത്തീഫ് വെള്ളമുണ്ട, സിറാജ് കണ്ണവം, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സാബിൽ മമ്പാട്, അഷ്‌റഫ് താഴേക്കോട്, ജലാൽ തേഞ്ഞിപ്പലം, മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സിക്രട്ടറി നാണി മാസ്റ്റർ, ചെയർമാൻ മുഹമ്മദ് കെ. കെ, കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സിക്രട്ടറി സകരിയ്യ, സെൻട്രൽ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സിക്രട്ടറി ഷമീല മൂസ, ഹാജറ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

സ്വന്തം കൈപ്പടയിൽ വരച്ച ബാഫഖി തങ്ങളുടെ ചിത്രം ചടങ്ങിൽ വെച്ച് ഐറാ അഷ്‌റഫ് പാളയാട്ട്, സി. പി. സെയ്തലവിക്ക് കൈമാറി. 2025 വർഷത്തെ ജില്ലാ സുരക്ഷാ പദ്ധതിയിൽ ഏറ്റവും കൂടുതൽ പുതിയ അംഗങ്ങളെ ചേർത്ത് ഒന്നാം സ്ഥാനം നേടിയ കൊടുവള്ളി മണ്ഡലത്തിനുള്ള ഉപഹാരം ജില്ലാ ഓർഗനൈസിങ് സിക്രട്ടറി അസ്സൻ കോയ പെരുമണ്ണയും, രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് സിറ്റിക്കുള്ള ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് താത്തോത്തും, മൂന്നാം സ്ഥാനം പങ്കിട്ട ബേപ്പൂർ, കുന്ദമംഗലം മണ്ഡലം കമ്മിറ്റികൾക്കുള്ള ഉപഹാരം ജില്ലാ സിക്രട്ടറിമാരായ ഷബീർ അലിയും, സാലിഹ് പൊയിൽതൊടിയും നൽകി.
ജിദ്ദയിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംഘടനാ രംഗത്ത് നേതൃത്വപരമായ പങ്കു വഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി ഉച്ചക്ക് നടന്ന ചലനം- 2025 നേതൃ പഠനക്യാമ്പ് ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്‌തു. ആദ്യ സെഷനിൽ SIC സൗദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങൾ സംഘടനാ പ്രവർത്തനം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിലും, അവസാന സെഷനിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. പി. സൈതലവി ന്യൂനപക്ഷ രാഷ്ട്രീയം- നാൾ വഴികൾ എന്ന വിഷയത്തിലും പഠനാർഹമായ ക്ളാസുകൾ അവതരിപ്പിച്ചു. ജില്ലാ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ടി. കെ. അബ്ദുൽ റഹിമാൻ, ഉപാധ്യക്ഷൻമാരായ സുബൈർ വാണിമേൽ, അബ്ദുൽ വഹാബ് എൻ. പി തുടങ്ങിയവർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു.
ജില്ലാ കെഎംസിസി നേതാക്കളായ സൈതലവി (കുട്ടിമോൻ), ഷാഫി പുത്തൂർ, നൗഫൽ റഹേലി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, ബഷീർ വീര്യമ്പ്രം, തഹ്ദീർ വടകര, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ താരീഖ് അൻവർ, ഷംജാദ് കെ, ഹംസ മണ്ണൂർ, ഖാലിദ് പാളയാട്ട്, ഹനീഫ മലയമ്മ, യാസിർ, ശിഹാബ് മാവൂർ, മുഹ്‌സിൻ, ഷംസി ചോയിമുക്ക്, അബ്ദുൽ നാസർ പി. കെ, സലാം ബാലുശ്ശേരി, ശരീഫ് പൂലേരി, റഹീം കാക്കൂർ, ഷമീർ എലത്തൂർ, ജലീൽ, നസീർ വടകര, ഹനീഫ മൊയ്തു, അജ്മൽ കുറ്റിയാടി, ജാബിർ കുറ്റിയാടി, സിറാജ് പാലൊളി, മൻസൂർ സിറ്റി, തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ കെഎംസിസി ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ എ. പി സ്വാഗതവും, ട്രഷറർ ഒ. പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. സലിം മലയിൽ ഖിറാഅത്ത് നടത്തി.