മക്ക കെഎംസിസി സായിദി ഏരിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബനിയാസ് സ്‌പൈക്ക് ചാമ്പ്യന്മാർ

മക്ക: മക്ക കെഎംസിസി സായിദി ഏരിയസംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബനിയാസ് സ്‌പൈക്ക് ടീം കിരീടം നേടി. ത്രില്ലർ ഫൈനലിൽ തായിഫ് എഫ്‌സിയെ ഷൂട്ടൗട്ടിൽ 2-1 ന് തോൽപ്പിച്ചാണ് കിരീടം ഉയർത്തിയത്.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ മത്സരം സമനിലയായതിനെ തുടർന്ന് ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിർണ്ണയിച്ചത്. മികച്ച പ്രകടനമാണ് ബനിയാസ് സ്‌പൈക്ക് കാഴ്ചവെച്ചത്.






