കൊല്ലം സ്വദേശി ഹരീഷിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ജിദ്ദ: കഴിഞ്ഞ ജനുവരി 28 ന് ഖമീസ് മുഷൈത്തിൽ നിന്ന് ട്രൈലർ ഓടിച്ച് ജിദ്ദയിൽ എത്തിയപ്പോൾ ഉണ്ടായ ഹൃദയാഘാതം മൂലം ജിദ്ദ ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവച്ചു മരിക്കുകാരും ചെയ്ത കൊല്ലം ജില്ലയിലെ കടക്കൽ ഇട്ടിവ സ്വദേശി ഹരീഷ് കുമാറിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജിദ്ദ വിമാനത്താവളം വഴിയാണ് നാട്ടിൽ കൊണ്ടുപോയത്. ഗൾഫ്എയർ വിമാനത്തിൽ മൃതദ്ദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തുമെന്ന് ജിദ്ദ കെ എം സിസി വെൽഫയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.
പത്ത് ദിവസത്തോളമായി മോർച്ചറിയിൽ ആയിരുന്നു മൃതദേഹം. രേഖകൾ ശരിയാക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു നേതൃത്വം ജിദ്ദ കെഎംസിസി വെൽഫയർ വിങ് നേതൃത്വം നൽകി.






