ഹുറൂബിൽ അകപ്പെട്ട സജു കല്ലമ്പലത്തിനെ നാട്ടിലേക്കു യാത്രയാക്കാൻ സഹായിച്ച് അസീർ തിരുവനന്തപുരം ജില്ലാ കൂട്ടായ്മ

ഖമീസ് മുശൈത്: ഹുറൂബിൽ അകപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി സൗദിയിൽ കുടുങ്ങിയ സജു കല്ലമ്പലത്തിന് അസീർ തിരുവനന്തപുരം ജില്ലാ കൂട്ടായ്മസഹായത്താൽ നാട്ടിലേക്കു യാത്രയായി. സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗമാണ് സജു കല്ലമ്പലം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കഴിഞ്ഞ 10 വർഷത്തോളമായി പ്രവാസിയായ സജു കല്ലമ്പലം രണ്ട് വർഷം മുമ്പ് തൊഴിലുടമയിൽ നിന്നും മാറിയാണ് ജോലി ചെയ്തുവന്നത്. തുടർന്ന് സ്പോൺസർ ഹുറൂബാക്കുകയായിരുന്നു.

യാത്ര അയപ്പ് ചടങ്ങിൽ പ്രസിഡന്റ് ഉമ്മർ ഫാറൂഖ് ആദ്യക്ഷത വഹിച്ചു. ഡോക്ടർ ബിനു കുമാർ സജുവിനുള്ള യാത്രാ ടിക്കറ്റ് കൈമാറി. എക്സിക്യൂട്ടീവ് അംഗം ബിജു വേളി, സഫറുള്ളാ ഖാൻ എന്നിവർ സ്നേഹോപഹാരം കൈമാറി.

വൈസ് പ്രസിഡന്റ് എം.എ. നിസാമുദീൻ വിഴിഞ്ഞം, ജോ: സെക്രട്ടറി ഷാഫി ബീമാപള്ളി, എക്സിക്യൂട്ടീവ് അംഗംങ്ങളായ സിയാദ് കരിചാറ, നിയാസ് ഷാജഹാൻ, നിയാസ്ഖാൻ, മെമ്പറൻമാരായ നജുമുദീൻ , മുഹമ്മദ്, റസൂൽഷാ, ഷംനാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രസിഡന്റ് ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസീം അബുത്വാഹിർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അരവിന്ദ് നന്ദിയും പറഞ്ഞു