റോയൽ എഫ് സി ജിദ്ദക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ റോയൽ എഫ്സിയുടെ 2025 -26 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു . അബ്ദുൾ റഷാദ് കരുമാര( പ്രസിഡന്റ്), ശംസുദ്ധീൻ നെച്ചികാട്ടിൽ (ജനറൽ സെക്രട്ടറി), നാഫി കുപ്പനത്ത് (ട്രഷറർ)എന്നിവരാണ് പ്രധാന ഭാരവാഹികൾ.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

നസീൽ കല്ലിങ്ങൽ (വൈസ് പ്രസിഡന്റ്),  ശിഹാബുദ്ധീൻ പടിക്കത്തോടിക (ജോയിൻ്റ് സെക്രട്ടറി), ഇബ്രാഹിം ചെട്ടിയൻ തൊടി (കളക്ഷൻ കോർഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുൾ മുഹൈമിൻ, മൻസൂർ ചെമ്പൻ, ഹാഷിം, അബ്ദുൾ റൗഫ് എന്നിവരെ ക്ലബ്ബിൻ്റെ അഡ്വൈസർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുത്തു. അബ്ദുസലാം, മഹ്മൂദ്, റെനീഷ്, ഹാഷിം മുസ്തഫ, അനീഷ്, റഥാ, ഡാനിഷ്, സഫീർ മോൻ, ഹസീബ്, അർഷദ്, നവാസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞടുത്തു.

തായിഫ് അൽസഫ വില്ലയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. റഷാദ് കരുമാറ അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ സ്വാഗതവും പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ തായിഫ് യാത്രയും വിവിധ കലാ പരിപാടികളും അരങ്ങേറി.