ഷാഫി ചാലിയത്തിന് ഹായിലിൽ സ്വീകരണം

https://youtu.be/2bmj73ad-W8

ഹായിൽ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് ഹായിലിലെ കെഎംസിസി പ്രവർത്തകർ ഹൃദ്യമായ സ്വീകരണം നൽകി. ഹബീബ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ബഷീർ മാള ആദ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി സ്പോട്സ് വിംഗ് ചെയർമാൻ മുജീബ് ഉപ്പട യോഗം ഉത്ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

‘വർത്തമാന ഇന്ത്യയിലെ മുസ്ലിം ലീഗ്’ എന്ന തലക്കെട്ടിൽ ഷാഫി ചാലിയം പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയിലെ മത ന്യുനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണ ഘടന അനുഷാസിക്കുന്ന എല്ലാ അവകാശങ്ങളും നേടികൊടുക്കാൻ മുസ്ലിം ലീഗ് പ്രതിജ്ഞബദ്ധമാണെന്ന് യോഗത്തിൽ സംസാരിച്ചുകൊണ്ട് ഷാഫി ചാലിയം പറഞ്ഞു. വിവിധ ഏരിയ കെ എം സി സി കമ്മറ്റികളെ പ്രതിനിതീകരിച്ചു ഹമീദ് വയനാട്, ലത്തീഫ് സീന പ്ലസ്, ഷാഫി കൊട്ടാരക്കോത്, മൻസൂർ കുന്ദമംഗലം, എ വി സി ഇബ്രാഹിം എന്നിവർ ഷാൾ അണിയിച്ചു.. സെൻട്രൽ കമ്മിറ്റിയെ പ്രതിനിതീകരിച്ചു ബാപ്പു എസ്റ്റേറ്റ് മുക്ക് ഉപഹാരം നൽകി ആദരിച്ചു.

സകരിയ്യ ആയഞ്ചേരി, നൗഷാദ് ഓമശ്ശേരി, സിറാജുൽ മുനീർ മക്കരപ്പറമ്പ്, സിദ്ദിഖ് മട്ടന്നൂർ, നാസിറുദീൻ ആലപ്പുഴ, റഫീഖ് ചാലിയം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാമൂഹ്യ സുരക്ഷ കോഡിനേറ്റർമാർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണം ഷാഫി ചാലിയം നിർവ്വഹിച്ചു. കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതവും, കാദർ കൊടുവള്ളി നന്ദി പ്രഭാഷണവും പറഞ്ഞു.

റഫീഖ് അഞ്ചരക്കണ്ടി, ഹാരിസ് മച്ചക്കുളം, സക്കറിയ പള്ളിപ്രം, സിദ്ദിഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.