കോഴിക്കോട് ജില്ലാ കെഎംസിസി ‘സോക്കർ ഫെസ്റ്റ് സീസൺ-2 ‘ സമ യുണൈറ്റഡ് ഇത്തിഹാദ് എഫ് സി ജേതാക്കൾ

ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റ് മത്സരത്തിൽ സമ യുണൈറ്റഡ് ഇത്തിഹാദ് എഫ് സി ജേതാക്കളായി. ജിദ്ദ മഹജർ എമ്പറർ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡെക്സോപാക്‌ ജിദ്ദയെ പരാജയപ്പെടുത്തി. ജേതാക്കൾക്കുള്ള 4001 റിയാൽ ക്യാഷ് പ്രൈസും അൽ അബീർ മെഡിക്കൽ സെന്റർ ട്രോഫിയും ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം കൊല്ലിയും, റണ്ണേഴ്സിനുള്ള 2001 റിയാലും ക്ലിക്ക് ഓൺ ട്രോഫിയും ജനറൽ സിക്രട്ടറി സൈനുൽ ആബിദീനും സമ്മാനിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

വാശിയേറിയ ഏകദിന സേവൻസ് ഫുട്ബോൾ ടൂർണമെന്റ് മത്സരത്തിൽ അമിഗോസ് എഫ് സി, സാഗോ എഫ് സി, വിൻസ്റ്റാർ എഫ് സി, എഫ് സി ഫോൺ വേൾഡ്, അബീർ സലാമത്തക് എഫ് സി, സംസം മദീന എഫ് സി എന്നീ ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലെ ഫെയർ പ്ലേ ടീമായി എഫ് സി ഫോൺ വേൾഡിനെ തിരഞ്ഞെടുത്തു. ഫൈനലിലെ മികച്ച താരമായി മുഹമ്മദ് സഹീർ (ഇത്തിഹാദ് എഫ് സി) ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ നിഹാൽ (ഇത്തിഹാദ് എഫ് സി), മികച്ച ഡിഫൻഡർ അൻസിൽ (ഇത്തിഹാദ് എഫ് സി), മികച്ച കളിക്കാരൻ മുഹമ്മദ് ഫാസിൽ (ഡെക്സോപാക്‌ ജിദ്ദ) ടോപ്പ് സ്‌കോറർ ജൈസൽ (വിൻസ്റ്റാർ എഫ് സി) എന്നിവരെയും തിരഞ്ഞെടുത്തു.

അതിന് മുന്നോടിയായി നടന്ന വെറ്ററൻ ഫൈനൽ മത്സരത്തിൽ ഫ്രൈഡേ എഫ് സി പെനാൽറ്റി ഷൂട്ട് ഔട്ടിൽ ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ ഫ്രൈഡേ എഫ് സിക്കും, റണ്ണേഴ്സിനുള്ള ട്രോഫി കൺവീനർ സാലിഹ് പൊയിൽതൊടി ഹിലാൽ എഫ് സിക്കും സമ്മാനിച്ചു. ഇവർക്ക് പുറമെ വിജയ് ഫുഡ് ബി എഫ് സി, സമ ഫുട്ബോൾ ലവേഴ്സ് തുടങ്ങിയ ടീമുകൾ പങ്കെടുത്തു.

സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ്‌ കുഞ്ഞിമോൻ കാക്കിയ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം കൊല്ലി അദ്ധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട്, മുസ്‌ലിം ലീഗ് ജില്ലാ സിക്രട്ടറി ഹുസൈൻ കുട്ടി വി. കെ, ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ സി. കെ. റസാഖ് മാസ്റ്റർ, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ഇസ്മായിൽ മുണ്ടുപറമ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ കെഎംസിസി ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി നന്ദിയും പറഞ്ഞു. സലീം മലയിൽ ഖിറാഅത്ത് നടത്തി.

മത്സരങ്ങൾക്ക് മുൻപ് നടന്ന പരേഡിൽ ജില്ലയിലെ 12 മണ്ഡലം കമ്മിറ്റികൾ അണിനിരന്നു. മുട്ടിപ്പാട്ടും, ജിദ്ദ കെഎംസിസി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും അരങ്ങേറി. നസീഹ അൻവർ, ഹാജറ ബഷീർ, ശാലിയ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ്‌ കുഞ്ഞമ്മദ് പേരാമ്പ്ര, സൗദി നാഷണൽ കെഎംസിസി നേതാക്കളായ നിസാം മമ്പാട്, ഉസ്മാൻ അലി പാലത്തിങ്ങൽ, നാസർ വെളിയങ്കോട്, ജിദ്ദ കെഎംസിസി ജനറൽ സിക്രട്ടറി വി. പി. മുസ്തഫ, ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രസിഡന്റുമാരായ ലത്തീഫ് കളരാന്തിരി, എ. കെ. ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് വെള്ളമുണ്ട, ജലാൽ തേഞ്ഞിപ്പലം, അഷ്‌റഫ് താഴേക്കോട്, സിക്രട്ടറിമാരായ നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സിറാജ് ടി. പി, സുബൈർ വട്ടോളി, ഷൗക്കത്ത് ഞ്ഞാറേക്കോടൻ, വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സിക്രട്ടറി ഷമീല മൂസ, വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നാണി മാസ്റ്റർ, സകരിയ ആറളം, അബ്ദുള്ള ഹിറ്റാച്ചി, ഹബീബ് പട്ടാമ്പി, അനസ് സൗത്ത് സോൺ, ശിഹാബ് തോട്ടോളി, ഇല്യാസ് കല്ലിങ്കൽ, മുഹമ്മദ്‌ കെ. കെ, സി. പി. അസീസ്, ശിഹാബ് കണ്ണമംഗലം, അജ്മൽ ക്ലിക്ക് ഓൺ, ജിദ്ദയിലെ പൗര പ്രമുഖരായ സിദ്ധീഖ് ഹാജി ജീപാസ്, ഡോക്ടർ മുഹ്‌സിൻ അൽഅബീർ, ഇഖ്‌ബാൽ പൊക്കുന്ന്, ബേബി നീലാമ്പ്ര, ഉണ്ണി, നിസാം പാപ്പറ്റ, നാസർ കോഴിത്തൊടി, ഹിഫ്സു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ ട്രഷറർ അബ്ദുൽ സലാം ഒ. പി, ഓർഗനൈസിങ് സിക്രട്ടറി അസ്സൻ കോയ പെരുമണ്ണ, സീനിയർ വൈസ് പ്രസിഡന്റ്‌ ടി. കെ. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റുമാരായ സൈതലവി (കുട്ടിമോൻ), അബ്ദുൽ വഹാബ് എൻ. പി, റിയാസ്, ഷാഫി പുത്തൂർ, സിക്രട്ടറിമാരായ നിസാർ മടവൂർ, ഷബീർ അലി, ബഷീർ വീര്യമ്പ്രം, ബഷീർ കീഴില്ലത്ത്, തഹദീർ വടകര തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു. ഫത്താഹ്, അബൂ കട്ടുപ്പാറ, നിഷാദ്, ബഷീർ തുടങ്ങിയവർ ടെക്‌നിക്കൽ സപ്പോർട്ടിന് നേതൃത്വം നൽകി. നിർഷാദ് സിറ്റി, താരിഖ് അൻവർ, നസീർ വടകര, ഹനീഫ മലയമ്മ, ഷംസി ചോയിമുക്ക്, ഖാലിദ് പാളയാട്ട്, ശിഹാബ് മാവൂർ, ഹംസ മണ്ണൂർ, ഷംജാദ് കെ, മുഹ്സിൻ നാദാപുരം, മേക്കൊത്ത് കോയ, നസീർ എലത്തൂർ, അനസ് കുന്ദമംഗലം, ശബീർ കൊടുവള്ളി, ജാസിർ മങ്ങാട്ട്, അഷ്‌റഫ്‌ പുറക്കാട്ടിരി, മഹ്സൂo പാണ്ടികശാല, നാസർ സിറ്റി, സലിം കൊടുവള്ളി, ഹനീഫ മൊയ്തു, സലാം ബാലുശ്ശേരി, ഷമീർ എലത്തൂർ, നാസർ സിറ്റി, റഹീം കാക്കൂർ, ഫവാസ് സിറ്റി, യാസിർ പേരാമ്പ്ര, ഷരീഫ് പൂലേരി, ജലീൽ വടകര, മുനീർ പേരാമ്പ്ര, ജാബിർ കുറ്റിയാടി, നൗഷാദ് പറമ്പൻ, മജീദ് പൂനൂർ, ഹാരിസ് ബാബു, സിറാജ് ബാലുശ്ശേരി, മൻസൂർ മൂടാടി, മൻസൂർ സിറ്റി, റഹീം കൊടുവള്ളി, മുഹമ്മദ് അലി, കരീം ഹാജി, അബ്ദുൽ റഹിമാൻ എം. കെ, റസാക്ക് ചേലക്കോട് തുടങ്ങിയവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ചെയർമാൻ സുബൈർ വാണിമേൽ അദ്ധ്യക്ഷം വഹിച്ചു. കൺവീനർ സാലിഹ് പൊയിൽതൊടി സ്വാഗതവും ഫിനാൻസ് കൺവീനർ റിയാസ് താത്തോത്ത് നന്ദിയും പറഞ്ഞു.