‘പാണ്ടിക്കാടൻ പെരുമ’ ശ്രദ്ധേയമായി
ജിദ്ദ: കലാ കായിക മത്സരങ്ങളും സ്റ്റേജ് പരിപാടികളും കൊണ്ട് ശ്രദ്ധേയമായി ജിദ്ധ പാണ്ടിക്കാട് പഞ്ചായത്തു കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ‘പാണ്ടിക്കാടൻ പെരുമ’ സംഘടനയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു കടക്കുകയുണ്ടായി.
ജിദ്ദയിലെ കിലോ -10 അൽ നുഗ്ബാ ഔഡിറ്റോറിയത്തിൽ കലാ കായിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ജിദ്ദ പാണ്ടിക്കാട് പഞ്ചായത്തു കെഎംസിസി പ്രസിഡന്റ് യൂനുസ് കുരിക്കൾ വാളനിയുടെ അധ്യക്ഷതയിൽ സാംസ്‌കാരിക പരിപാടി അരങ്ങേറി. ജനറൽ സെക്രട്ടറി ഫവാസ് പാലത്തിങ്ങൽ സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ഫൈസൽ തൊണ്ടിയിൽ നന്ദിയും പറഞ്ഞു. ജിദ്ധ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. നാസർ മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മുഹമ്മദ് കുഞ്ഞു, ഇസ്മായിൽ മുണ്ടുപറമ്പ്, നാണി മാസ്റ്റർ, സുലൈമാൻ, ഇസ്‌ഹാഖ്, ഉമ്മർ അഞ്ചില്ലൻ, അബൂബക്കർ പാണ്ടിക്കാട്, ജലാൽ തേഞ്ഞിപ്പലം, സിറാജ് കണ്ണമംഗലം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നോർക്കാ രജിസ്‌ട്രേഷൻ, മെഡിക്കൽ ചെക്ക് അപ്പ് തുങ്ങിയവക്കായി പ്രതേക കൗണ്ടറുകളും പരിപാടിയിൽ സജ്ജമാക്കിയിരുന്നു. സ്ത്രീകൾക്കായുള്ള പായസ മത്സരം, കുട്ടികൾക്കായുള്ള പെയിന്റിംഗ് മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച മ്യൂസിക്കൽ ചെയർ മത്സരം തുടങ്ങിയ വിവിധയിനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു.
ജിദ്ധയിലെ പ്രഗത്ഭരായ ഗായകർ നയിച്ച ഗാനമേള, കാസർകോട് KL-14 പാട്ടുമകാനിയുടെ കൊട്ടി പാട്ട്, മക്കയിലെ പ്രഗത്ഭരായ വിദ്യർത്ഥികൾ അവതരിപ്പിച്ച സൂഫി ഡാൻസ്, ഒപ്പന, പഞ്ചാബി ഡാൻസ് തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മോഡികൂട്ടി.
പാണ്ടിക്കാട് പഞ്ചായത്തു കെഎംസിസി കമ്മിറ്റി അംഗങ്ങളായ ജാഫർ പുക്കൂത്ത്, ബഷീർ പുക്കൂത്ത്, ലുക്ക്മാൻ, സിറാജ് ഓടോംപെറ്റ, കുഞ്ഞാപ്പു, ഇർഫാൻ, ഇർഷാദ്, സിറാജ് വെട്ടിക്കാട്ടിരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.






