‘ഇവ’ എന്ന പേരിൽ ജിദ്ദയിൽ പുതിയ പെൺകൂട്ടായ്മ നിലവിൽ വന്നു

♠അസ്മ ജംഷീദ്
ജിദ്ദ: ജിദ്ദയിൽ എംപവറിങ് വുമൺസ് അലൈൻസ് (ഇവ) എന്നപേരിൽ പുതിയ പെൺകൂട്ടായ്മ നിലവിൽ വന്നു. അബീർ ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയുടെ രൂപീകരണ ചടങ് മൾട്ടി സിസ്റ്റം ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ഷെമി ഷബീർ നിർവ്വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.


ആരോഗ്യ രഹസ്യം എന്ന വിഷയത്തിൽ കബീർ കൊണ്ടോട്ടി ക്ലാസ്സെടുത്തു. ജീവിതത്തിൽ പാലിക്കേണ്ടതും ആരോഗ്യം നിലനിർത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ചു ബോധവത്കരണം നടത്തി. ജിദ്ദ പൗരവലിയുടെ കാർമികത്വത്തിൽ അബീർ പോളിക്ലിനിക് നടപ്പാക്കിയ പ്രവാസി പ്രിവിലേജ് കാർഡിനെ കുറിച്ച് അലി തേക്കുതോട് വിശദീകരിക്കുകയും സോഫിയ സുനിലിന് കാർഡ് കൈമാറുകയും ചെയ്തു.

സലീന മുസാഫിർ അധ്യക്ഷത വഹിച്ചു. ജ്യോതി ബാബുകുമാർ, നിസാർ മടവൂർ, ശരീഫ് അറക്കൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സോഫിയ സുനിൽ സ്വാഗതവും റഫ്നാ ഷിഫാസ് നന്ദിയും പറഞ്ഞു.
സാബിറ മജീദ്, മൗഷ്മി ശരീഫ്, സാജിദ ഹാരിസ്, ഹനാൻ ബാബു, മറിയം റോസ്, ആലിയ ഫാർഷ, ശ്രീജ അഷ്‌റഫ്, ശ്രീത അനിൽകുമാർ, ജിദ്ദയിലെ മാധ്യമപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
insta
https://www.instagram.com/reel/DFaVn5PNorM/
tiktok
@palakkode ജിദ്ദ: ജിദ്ദയിൽ എംപവറിങ് വുമൺസ് അലൈൻസ് (ഇവ ) എന്നപേരിൽ പുതിയ പെൺകൂട്ടായ്മ നിലവിൽ വന്നു. #ഗള്ഫമലയാളി . gulfmalayali.in






