ജിദ്ദ ആലുവ കൂട്ടായ്മക്ക് പുതിയ നേതൃത്വം

ജിദ്ദ: ആലുവയിലെയും പരിസരപ്രദേശങ്ങളിലെയും ജിദ്ദ പ്രവാസികളുടെ സൗഹൃദവേദിയായ  ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) പതിനേഴാമത് ജനറല്‍ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. അസീസിയയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സുബൈര്‍ മുട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലുവ 2022 -24 വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും  ട്രഷറര്‍ സുബൈര്‍ പാനായിക്കുളം സാമ്പത്തിക റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. പുതുക്കിയ നിയമാവലി ഫൈസല്‍ അലിയാര്‍ വായിച്ചു. ഹാഷിം കുന്നുകര സ്വാഗതം പറഞ്ഞു. ഡോ. സിയാവുദ്ദീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

പുതിയ ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ ആലുവ (പ്രസിഡണ്ട്), അന്‍ഫല്‍ ബഷീര്‍ (ജനറല്‍ സെക്രട്ടറി), ഫൈസല്‍ അലിയാര്‍, സുബൈര്‍ മത്താശ്ശേരി (വൈസ് പ്രസിഡന്റുമാര്‍),  ഹാഷിം കുന്നുകര, അബ്ദുല്‍ ജലീല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍ കലാം എടയാര്‍ (ട്രഷറര്‍), സഹീര്‍ മാഞ്ഞാലി (കള്‍ച്ചറല്‍ കണ്‍വീനര്‍), അന്‍വര്‍ തോട്ടുമുഖം, നൗഷാദ് അടുവാശ്ശേരി (കോര്‍ഡിനേറ്റര്‍മാര്‍), മുഹമ്മദ് അജാസ് (മീഡിയ കണ്‍വീനര്‍), സുബൈര്‍ മുട്ടം (മുഖ്യരക്ഷാധികാരി), ഡോ. സിയാവുദീന്‍ (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.

വരും കാലങ്ങളില്‍ കൂടുതല്‍ ജനോപകാരപ്രദമായ  പ്രവര്‍ത്തന പദ്ധതികള്‍ തുടങ്ങിവെക്കാനും മെമ്പര്‍ഷിപ് വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. റഷീദ് തോട്ടുമുഖം നന്ദി പറഞ്ഞു. മരണപ്പെട്ട കൂട്ടായ്മയിലെ മുന്‍ അംഗങ്ങളുടെ സ്മരണാര്‍ഥം മൗനപ്രാര്‍ത്ഥനയോടെയായിരുന്നു യോഗം ആരംഭിച്ചത്.

ഫോട്ടോ: അബ്ദുല്‍ ഖാദര്‍, അന്‍ഫല്‍ ബഷീര്‍, അബ്ദുല്‍ കലാം, സുബൈര്‍ മുട്ടം, ഡോ. സിയാവുദ്ദീന്‍.