മലബാർ അടുക്കള ഒരുക്കുന്ന ‘അരങ്ങും അടുക്കളയും’ ഫെബ്രുവരി 7 ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ

♠ അസ്മ ജംഷീദ്
ജിദ്ദ: മലബാർ അടുക്കള ജിദ്ദ ഘടകം ‘അരങ്ങും അടുക്കളയും സീസൺ 3 ‘ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പാചക മത്സരം, തുന്നൽ മത്സരം, തീറ്റ മത്സരം, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
മലബാർ അടുക്കള അംഗങ്ങൾ ഒരുക്കിയ ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. മോഡറേറ്ററും കോർഡിനേറ്ററുമായ കുബ്ര ലത്തീഫ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷബ്‌നം ബാബു, സഹീറ സവാദ്, സബീന മജീദ്, ഫായിസ ഗഫൂർ, മുംതാസ് സലാം, സുനീറ അബ്ദുൽ റഹീം, ഷംസീറ നജ്മുദ്ധീൻ, ആശിഖാ റംനാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
2014 ജൂലൈ 5 നു ആണ് മലബാർ അടുക്കള എന്ന സൗഹൃദ കൂട്ടായ്മ രൂപം കൊള്ളുന്നത്. ദുബയ് ആസ്ഥാനം ആയുള്ള മലബാർ അടുക്കളക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘടകങ്ങളുണ്ട്. പതിനെട്ടു അഡ്മിന്മാരും അൻപതിലേറെ കോഓർഡിനേറ്റേഴ്സും നൂറിൽപരം എക്സിക്യൂട്ടീവ് മെമ്പർമാരും അഞ്ച് ലക്ഷത്തിലേറെ മെമ്പർമാരും മലബാർ അടുക്കളയുടെ ഭാഗമായി സജീവമായി പ്രവൃത്തിച്ചുവരുന്നു. പ്രധാനമായും പാചക വിഷയത്തിൽ മുൻഗണന നൽകുന്ന മലബാർ അടുക്കള, ചാരിറ്റി രംഗത്തും സജീവമാണ്.






