ജുബൈലിൽ യുപി സ്വദേശിയെ മയക്കുമരുന്നിന് അടിമയായ മകൻ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ജുബൈലിൽ യുപി സ്വദേശിയെ മയക്കുമരുന്നിന് അടിമയായ മകൻ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
ജുബൈൽ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ ഉത്തർപ്രദേശ് സ്വദേശിയെ മകൻ അതി ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കെല്ലപ്പെട്ടത്. ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ കണ്ണുകൾ ചൂഴ്നെടുത്തും ആക്രമിച്ചും അതി ക്രൂരമായാണ് മകൻ കുമാർ യാദവ് കൊല ചെയ്തത്.
ലഹരിക്കടിമയായിരുന്ന മകനെ നല്ല നടപ്പിനും ലഹരി വിമുക്തിക്കുമായി ഒന്നര മാസം മുമ്പാണ് നാട്ടിൽ നിന്നും അച്ഛൻ സൗദിയിലേക്ക് ഒപ്പം കൊണ്ടുവന്നത്. പോലിസ് സംഭവ സ്ഥലത്തെത്തി മകൻ കുമാർ യാദവിനെ കസ്റ്റഡിയിലെടുത്തു.






