ആലുവ തോട്ടുമുക്കം സ്വദേശി റിയാദിൽ കുഴഞ്ഞുവീണുമരിച്ചു

റിയാദ്: പ്രഭാത സവാരിക്കിടെ ആലുവ തോട്ടുമുക്കം സ്വദേശി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. ശൗകത്തലി പൂകോയതങ്ങള്‍ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ ശൗകത്തലിയെ കുറിച്ച് വിവരമില്ലാത്തിനെ തുടർന്ന് റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം അന്വേഷിക്കുന്നതിനിടെയാണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണപ്പോൾ ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ഭാര്യ: ആയിശ ബീവി. മക്കൾ: ഹിഷാം, റിദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ റിയാദ് ഒ.ഐ.സി.സി പ്രവർത്തകൻ ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകൻ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ ചെയ്തുവരുന്നു.






