ഫോക്കസ് ഡെർബി: ഫോക്കസ് ബോൾട്ട് ചാമ്പ്യന്മാർ

റിയാദ്: ഫോക്കസ് ഇന്റർനാഷണൽ റിയാദ് ഡിവിഷൻ നാല് മാസത്തോളമായി നടത്തി വന്ന ഫോക്കസ് ഡെർബിയിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കി ഫോക്കസ് ബോൾട്ട് ചാമ്പ്യന്മാരായി . ഫോകോ ടൈഗർ റണ്ണർ അപ്പ് കരസ്ഥമാക്കി. റിയാദിലെ ഫോക്കസ് പ്രവർത്തകർക്കിടിയിൽ നാല് ടീമുകളായി ഫോക്കസ് ബോൾട്ട്ടീം,  ഫ്രറ്റേർണിറ്റി, ഫോക്കസ് വാരിയർസ്, ഫോകോ ടൈഗേഴ്‌സ് എന്നിങ്ങനെ തരം തിരിച്ചു ഫുട്ബോൾ,  ക്രിക്കറ്റ്,  ബാഡ്മിന്റൺ, ചെസ്സ്, അത്ലറ്റിക്സ് തുടങ്ങി വിവിധ കായിക വിനോദ മത്സരങ്ങളാണ് ഫോക്കസ് ഡെർബിയിൽ ഉണ്ടായിരുന്നത്.

റിയാദിലെ സുലെയിൽ ദുർറത്തുൽ മനക ഇസ്തിറാഹയിൽ ഫൈനൽ ദിവസം കായിക വിനോദ മത്സരങ്ങൾ നടക്കുകയുണ്ടായി. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ ഷമീർ കൊച്ചി (ഫോക്കോ ടൈഗർ) റാമി സുനൈസ് (ടീം ഫ്രറ്റേർണിറ്റി) നജിഹ് (ഫോക്കസ് വാരിയർസ്) നൗഫൽ അരുക്കാട്ടിൽ (ടീം ഫ്രറ്റേർണിറ്റി) മുഹമ്മദ് ഫറാസ് (ഫോക്കസ് വാരിയർസ്) സഹൽ (ടീം ഫ്രറ്റേർണിറ്റി) നാസ്സർ കൊപ്പം(ടീം ഫ്രറ്റേർണിറ്റി) എന്നിവർ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ കരസ്ഥമാക്കി. അഫ്സൽ, അബ്ദുൾറഹ്മാൻ (ഫോക്കസ് ബോൾട്ട് )എന്നിവർ ബാഡ്മിന്റണിലും ഐ എം കെ അഹമ്മദ് (ഫോക്കസ് ബോൾട്ട്) ചെസ്സിലും ചാമ്പ്യന്മാരായി. നൗഫൽ അരുക്കാട്ടിൽ, സിയാദ് മുഹമ്മദ്,  സഹൽ ഹാദി, സുനീർ, ഷമീം വെള്ളാടത്ത് എന്നിവർ ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചു. ഫൈനൽ ദിവസത്തോടുബന്ധിച്ചു നടന്ന ഫോക്കസ് റിയാദ് പ്രവർത്തകരുടെ സംഗമത്തിൽ എസ് ഐ ഐ സി റിയാദ് പ്രബോധകൻ സയ്യിദ് സുല്ലമി ഉദ്ബോധനം നടത്തി. ഫോക്കസ് റിയാദ് ഡിവിഷന്റെ കഴിഞ്ഞ ആറ് മാസക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ഡിവിഷൻ ഡയറക്ടർ ഷമീം വെള്ളാടത്ത്, സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് മാനേജർ ഷഹീർ പൊന്നാനി എന്നിവർ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ടീം ബിൽഡിംഗ് ആക്ടിവിറ്റികൾക്ക് സിറാജ് തയ്യിൽ, സാജിദ് ഒതായി എന്നിവർ നേതൃത്വം കൊടുത്തു. ഐ എം കെ അഹമ്മദ്, റഹൂഫ് പൈനാട്ട്, അബ്ദുറഹ്മാൻ, നൗഫൽ അരുക്കാട്ടിൽ, ഷാജഹാൻ ചളവറ എന്നിവരും സംസാരിച്ചു. ഡിവിഷൻ ഓപ്പറേഷൻ മാനേജർ റിയാസ് കൊട്ടപ്പുറം സ്വാഗതവും വെൽഫെയർ മാനേജർ ഷമീൽ കക്കാട് നന്ദിയും പറഞ്ഞു.