തബൂക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബ്ബിന് പുതിയ നേതൃത്വം

തബൂക്ക്: തബൂക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബ്ബിന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. കലാകായിക സാംസ്കാരിക മേഖലകളിൽ ഒന്നര പതിറ്റാണ്ടായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ക്ലബ്ബ് ജീവകാരുണ്യ പ്രവർത്തനങ്ങളും,കലാ കായിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തങ്ങളാണ് നടത്തിവരുന്നത് . കഴിഞ്ഞ ദിവസം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നിഷാദലിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടക്കുകയും പ്രവർത്തന റിപ്പോട്ട് ഫസൽ എടപ്പറ്റ അവതരിപ്പിക്കുകയും ചെയ്തു, പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ക്ലബ്ബ് രക്ഷാധികാരി അഷ്റഫ് ആലപ്പുഴ നിയന്ത്രിച്ചു. എഴുപത്തിയഞ്ചോളം മെംബർമാർ പങ്കെടുത്ത യോഗത്തിൽ ഭാരവാഹികളായി
പ്രസിഡന്റ് നിഷാദലി പോത്തുകല്ല്,
ജനറൽ സെക്രട്ടറി ഫസൽ എടപ്പറ്റ, ട്രഷറർ സരീസ് വെട്ടുപാറ എന്നിവരേയും, വൈസ് പ്രസിഡന്റുമാരായി ഷഫീർ ആലപ്പുഴ, അനൂപ് എം ജി, ഷെഹ്സാദ് എടത്തനാട്ടുകര
ജോയിന്റ് സെക്രട്ടറിമാരായി
സിബിൻ ലാൽ, ഇർഷാദ് ഗന്തൂർ, അർഷദ് കരുവാരകുണ്ട് എന്നിവരേയും രക്ഷാധികാരികളായി മൊയ്തീൻ ചിരട്ടാമല, അഷ്‌റഫ് ആലപ്പുഴ, മുനീർ ചേന്നര, നിഷാദ് വാഴക്കാട് എന്നിവരേയും 17 അംഗ എക്സിക്യുട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു. അഷ്‌റഫ് ആലപ്പുഴ, മുനീർ ചേന്നര, നിഷാദ് വാഴക്കാട്, സഫീർ ആലപ്പുഴ, എന്നിവർ സംസാരിച്ചു, യോഗത്തിന് ഫസൽ എടപ്പറ്റ സ്വാഗതവും, സരീസ് വെട്ടുപാറ നന്ദിയും പറഞ്ഞു.






