ജിദ്ദ കെഎംസിസി അന്താരാഷ്ട്രാ വടംവലി; ട്രോഫി ലോഞ്ചിങ് നടത്തി

ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ വടംവലി ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ് സെറിമണി ജിദ്ദയിൽ നടന്നു. കെഎംസിസി സൗദി നാഷണൽ കമ്മറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മേളയുടെ മുഖ്യ സംഘാടകർക്കൊപ്പം സ്‌പോൺസർമാർ ടീം മാനേജ്‌മെന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ഗൾഫ് പ്രവാസികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ മേളയായിരിക്കും വെള്ളിയാഴ്ച (നാളെ) നടക്കുന്ന ടൂർണമെന്റ്. വിവിധ പ്രവിശ്യകളിൽ നിന്നായി അനവധി ടീമുകൾ മാറ്റുരക്കും. മികച്ച ക്യാഷ് മണിയും ലോക നിലവാരത്തിലുള്ള ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനിക്കുക. വൈകീട്ട് അഞ്ചുമണി മുതൽ വിവിധ പരിപാടികളോടെ മേള ആരംഭിക്കും.
ട്രോഫി ലോഞ്ചിങ് ചടങ്ങിൽ ഹൗക്കത്ത് നാരക്കോടൻ അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, നാസർ വെളിയങ്കോട്, സി.കെ. റസാഖ് മാസ്റ്റർ, വി പി മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, സ്പോണ്സർമാരായ അബു കട്ടിപ്പാറ, അവാസ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. അബ്ദുൾ ഫത്താഹ് താനൂർ സ്വാഗതവും ലത്തീഫ് വള്ളമുണ്ടം നന്ദിയും രേഖപ്പെടുത്തി.






